»   » പ്രേമത്തിനൊപ്പം ഓര്‍ഡിനറിയുടെ തെലുങ്ക് റീമേക്കിങും പുരോഗമിക്കുന്നു

പ്രേമത്തിനൊപ്പം ഓര്‍ഡിനറിയുടെ തെലുങ്ക് റീമേക്കിങും പുരോഗമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തെലുങ്ക് റീമേക്കിങ് പുരോഗമിക്കുകയാണ്. പ്രേമത്തിനൊപ്പം മറ്റൊരു മലയാള സിനിമ കൂടെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയ്ക്ക് റൈറ്റ് റൈറ്റ് എന്ന പേര് നല്‍കിയാണ് റീമേക്ക്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.

ഓര്‍ഡിനറിയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച ഇടുക്കിയില്‍ തന്നെയാണ് തെലുങ്ക് റീമേക്കിങിന്റെയും ഷൂട്ടിങ്. ജീത്തു ജോസഫിന്റെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് റൈറ്റ് റൈറ്റ്.


ordinary

തെലുങ്കിലെ പുതുമുഖ നടന്‍ സൂവന്ത് അശ്വിനാണ് ചാക്കോച്ചൻറെ വേഷത്തിലെത്തുന്നത്. പുതുമുഖ നായിക പൂജ ഭാവന നായികയായി എത്തും. ബാഹുബലിയില്‍ കാലകേയ കഥാപാത്രം അവതരിപ്പിച്ച പ്രഭാകറാണ് മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച വേഷം അവതരിപ്പിക്കുന്നത്.


2012ലാണ് ഓര്‍ഡിനറി മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച വിജയം നേടി.


2013ല്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. കരു പഴന്യാപ്പന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍ത്ഥിഭന്‍, വിമല്‍,വിദ്ധാര്‍ത്ഥ്, പൂര്‍ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പണ്ണായിക്കാടായിരുന്നു ചിത്രീകരണം.

English summary
Ordinary Malayalam movie Telugu remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam