»   » ധ്യാന്‍ ശ്രീനിവാസന് തീരെ ഭാഗ്യം ഇല്ല, ഒരേ മുഖം രണ്ട് ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്!

ധ്യാന്‍ ശ്രീനിവാസന് തീരെ ഭാഗ്യം ഇല്ല, ഒരേ മുഖം രണ്ട് ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്!

Posted By: Sanviya
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഒരേ മുഖം. ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്.

Read Also: നിരൂപണം; കാലവും കലാലയവും ഒന്നിച്ച ഒരു തണുപ്പന്‍ ത്രില്ലര്


ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. 75 ലക്ഷം രൂപയാണ് ചിത്രം രണ്ട് ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ..


റിലീസ് മാറ്റി

പല തവണ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയാണ് ഒരേ മുഖം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. നവംബറില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പുതിയ സാമ്പത്തിക പരിഷ്‌കരണം ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമെന്ന കാരണത്താല്‍ റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.


സമ്മിശ്ര പ്രതികരണം

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രത്തിന് ലഭിച്ച നെഗറ്റീവ് നിരൂപണങ്ങളും ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിച്ചിട്ടുണ്ട്.


ആവര്‍ത്തന വിരസത

കണ്ട് പഴകിയ ക്യാംപസ് ചിത്രങ്ങളിലും പല രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് ആവര്‍ത്തന വിരസതയ്ക്ക് കാരണമായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.


ത്രില്ലര്‍ ചിത്രം

ചെമ്പന്‍ വിനോദ് ജോസ്, ജൂവല്‍ മേരി, മണിയന്‍പിള്ള രാജു, അഭിരാമി, ദീപക് പറമ്പോല്‍, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ്, ഹരീഷ് പേരാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


English summary
Ore Mukham Box Office: 2 Days Kerala Collections!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam