»   » പഴയകാല 'ഒറീസ'യില്‍ സാനിക നന്പ്യാര്‍

പഴയകാല 'ഒറീസ'യില്‍ സാനിക നന്പ്യാര്‍

Posted By:
Subscribe to Filmibeat Malayalam
Sanika Nambiar
ഒറീസയിലെ ഗ്രാമത്തില്‍ നിന്ന് ഇതാ ഒരു മലയാള ചിത്രം. പേരും ഒറീസ തന്നെ. പഴയകാല ഒറീസയാണ് ഈ എം. പത്മകുമാര്‍ ചിത്രത്തിന്റെ പശ്ചാത്തലം. സാനിക നന്പ്യാരാണ് നായിക. 2012 ല്‍ നടന്ന മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനവും മിസ് പെര്‍ഫക്ഷനുമായിരുന്നു സാനിക നന്പ്യാര്‍.

ചിത്രീകരണം ആരംഭിച്ചിട്ടില്ലെങ്കിലും മറ്റ് ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.ജനുവരി 12ന് ചിത്രീകരണം ആരംഭിയ്ക്കാനാണ് ഇപ്പോല്‍ ഉദ്ദേശിയ്ക്കുന്നത്.

ഉണ്ണി മുകുന്ദനായിരിയ്ക്കും നായകന്‍. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമീണ ഒറീസയില്‍ നടക്കുന്ന കഥയാണ് പത്മകുമാര്‍ ചിത്രീകരിയ്ക്കുന്നത്. ഗ്രാമത്തിലെ ഒരു ജമീന്ദാര്‍ കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയാണ് ഇത്. സാനിക മുമ്പ് ചില മലയാള ചിത്രങ്ങളില്‍ ബാല താരമായി എത്തിയിട്ടുണ്ട്. മോഹന്‍ ലാല്‍ നായകനായ ഒളിന്പ്യന്‍ അന്തോണി ആദത്തില്‍ നാസറിന്റെ മകളായി അഭിനയിച്ചത് സാനികയായിരുന്നു.

ബംഗാളി സിനിമകളിലെ പ്രധാന നടനായ നീഗല്‍ അക്കാരയാണ് ഈ ചിത്രത്തില്‍ ജമീന്ദാറുടെ വേഷം അഭിനയിയ്ക്കുന്നത്. കുറ്റവാളിയായി ജയിലില്‍ കഴിഞ്ഞിരുന്ന നീഗല്‍ പുറത്ത് വന്ന ശേഷമാണ് അഭിനയം തുടങ്ങിയത്. മറുഭാഷ ചിത്രത്തില്‍ അഭിനയിയ്ക്കന്നതിലുള്ള സന്തോഷം നീഗല്‍ പങ്ക് വയ്ക്കുന്നു. ബംഗാളികള്‍ക്ക് തന്റെ ചിത്രം കാണുന്നതിനേക്കാള്‍ ഇഷ്ടം തന്റെ പഴയകാല ജീവിതത്തിന്റെ വിവരം അന്വേഷിയ്ക്കുന്നതിലാണ്. മറ്റൊരു ഭാഷയിലാവുമ്പോള്‍ അത് ഉണ്ടാവില്ലല്ലോ എന്ന ആശ്വാസത്തിലാണ് നടന്‍. മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളിലേയ്ക്ക് ഈയാളുടെ ഒരു ചേക്കേറല്‍ ഉണ്ടായാലും അതിശയിയ്ക്കാനില്ല.

English summary
Director M Padmakumar's next movie 'Orissa', revolves around a zamindar family and will make the audience travel back 25 years to rural Orissa/Odisha. Saanika Nambiar who was a child actor in olympian anathony aadam is the heroin and Unni Mukundan the hero.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam