For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയനു പിന്നാലെ അഡാറ് ലവും! മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വമ്പന്‍ റിലീസ്!

  |

  ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രം പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു സിനിമയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം പാട്ട് പുറത്തിറങ്ങിയതുമുതലായിരുന്നു തരംഗമായി മാറിയത്. മാണിക്യ മലരായ പൂവി ഗാനത്തിന് വലിയ വരവേല്‍പ്പു തന്നെയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

  മസിലളിയന്‍ മരണമാസാണ്! ഇന്‍സ്റ്റഗ്രാമില്‍ കളിയാക്കി കമന്റിട്ടവന് താരത്തിന്റെ കിടിലന്‍ മറുപടി! കാണൂ

  അഡാറ് ലവിലെ ആദ്യഗാനം ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഹാപ്പി വെഡ്ഡിംഗ്‌സ്,ചങ്ക്‌സ് എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് അഡാറ് ലവ്. ഇത്തവണ ഒരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറുമായിട്ടാണ് ഒമര്‍ ലുലു എത്തുന്നത്. ചിത്രത്തിന്റെ റീലീസ് ഡേറ്റ് അടുത്തിടെ സംവിധായകന്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസിനോടനുബന്ധിച്ച് അഡാറ് ലവിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

  ഒരു അഡാറ് ലവ്

  ഒരു അഡാറ് ലവ്

  ചിത്രത്തിലെ മാണിക്യമലരായ പൂവി ഇറങ്ങിയതുമുതല്‍ തരംഗമായി മാറിയ രണ്ടു പേരായിരുന്നു പ്രിയ പ്രകാശ് വാര്യരും റോഷനും. ഇവര്‍ രണ്ടു പേരുമായിരിക്കും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദ്യം എഴുതിയ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഒമര്‍ ലുലു ചിത്രത്തിന്റെ തിരക്കഥ വീണ്ടും എഴുതിയിരുന്നത്. നിര്‍മ്മാതാവുമായുളള തര്‍ക്കങ്ങള്‍ പരിഹരിച്ചായിരുന്നു സിനിമയുമായി സംവിധായകന്‍ മുന്നോട്ടുപോയത്.

  ഹെെസ്‌കൂള്‍ പ്രണയം

  ഹെെസ്‌കൂള്‍ പ്രണയം

  ആദ്യ രണ്ടു ചിത്രങ്ങളും ക്യാമ്പസ് പശ്ചാത്തലത്തിലുളളത് ആയിരുന്നെങ്കില്‍ ഇത്തവണ ഹെെസ്‌കൂള്‍ പ്രണയമാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്. അഡാറ് ലവിലെ ആദ്യ രണ്ട് പാട്ടുകള്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മാണിക്യ മലരിനു പിന്നാലെ ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനവും സിനിമയുടെതായി പുറത്തിറങ്ങി. രണ്ടാം ഗാനത്തിന് തുടക്കത്തില്‍ ഡിസ്ലൈക്കുകള്‍ ലഭിച്ചെങ്കിലും പിന്നീട് യൂടൂബില്‍ തരംഗമായി മാറി.

  വ്യത്യസ്തമാര്‍ന്ന പ്രമേയം

  വ്യത്യസ്തമാര്‍ന്ന പ്രമേയം

  പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂര്‍ണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന എല്ലാവിധ ഘടകളും ചിത്രത്തിലുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  റോഷനും പ്രിയയ്ക്കും പുറമെ

  റോഷനും പ്രിയയ്ക്കും പുറമെ

  റോഷനും പ്രിയയ്ക്കും പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍ തുടങ്ങിയ നിരവധി പുതിയ നടീനടന്മാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അരുണ്‍ കുമാര്‍,അനീഷ് ജി മേനോന്‍,കോട്ടയം പ്രദീപ്,ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയന്‍ എഡിറ്റിങ്ങ് ചെയ്യുന്നു.

  തമിഴിലും തെലുങ്കിലും

  തമിഴിലും തെലുങ്കിലും

  2019 ഫെബ്രുവരി 14ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നത്. ഫേസ്ബുക്ക് പേജ് വഴിയാണ് സിനിമ പ്രണയദിനത്തില്‍ എത്തുമെന്ന പ്രഖ്യാപനം വന്നത്. ഇപ്പോഴിതാ ചിത്രം മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമായി ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നുളള റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യവും അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ 120ഓളം തിയ്യേറ്ററുകളിലും ലോകമെമ്പാടുമായി 600ല്‍ അധികം തിയ്യേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയുന്നു. സിനിമയുടെ അവസാന ഘട്ടപോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

  മറ്റൊരു താരപുത്രൻകൂടി വെള്ളിത്തിരയിലേയ്ക്ക്!! ഇത് മലയാളികളുടെ പ്രിയപ്പെട്ട വില്ലന്റെ മകൻ, കാണൂ

  നടി പ്രീത പ്രദീപ് വിവാഹിതയാവുന്നു! വരന്‍ ആരാണെന്നറിയുമോ? വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ

  English summary
  oru adaar love movie release updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X