»   » വിവാദമാക്കുന്ന പാട്ട് നീക്കം ചെയ്യില്ല, കാരണം വ്യക്തമാക്കി സംവിധായകന്‍!!

വിവാദമാക്കുന്ന പാട്ട് നീക്കം ചെയ്യില്ല, കാരണം വ്യക്തമാക്കി സംവിധായകന്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായും പിന്നീട് വിവാദവുമായി പാട്ട് യുട്യൂബില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് സംവിധായകന്‍ മര്‍ ലുലു. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചിത്രത്തിലെ ഗാനം പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാദങ്ങള്‍ക്കിടെ യുട്യൂബ് റെക്കോര്‍ഡുമായി ഒരു അഡാര്‍ ലവ്!!


ചിത്രത്തിലെ ഗാനം നീക്കം ചെയ്യാതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയാണ് സംവിധായകന്‍ രംഗത്ത് എത്തിയത്. ഗാനത്തിന് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണ് തീരുമാനം മാറ്റിയതെന്നും സംവിധായകന്‍ തുറന്ന് പറഞ്ഞു. ഗാനത്തിനെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവാദം വേദനിപ്പിക്കുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.


omarlulu

ജബ്ബാറിക്ക 1978ല്‍ എഴുതിയ പാട്ടാണിത്. അതു മലബാറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍ പാടി നടക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സംവിധായകന്‍ മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സാധാരണ മുസ്ലീം റിയാലിറ്റി ഷോകളിലെല്ലാം ഈ ഗാനം പാടാറുണ്ട്.ഒരു അശ്ലീല രംഗം പോലും ചിത്രത്തിലെ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. നായിക പ്രിയാ പ്രകാശ് വാര്യര്‍ക്കും സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് പോലീസാണ് കേസെടുത്തത്. മാണിക്യമലരായ പൂവി എന്ന ഗാനം നബിയെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.

English summary
Oru adaar love song viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam