»   » വിവാദങ്ങള്‍ക്കിടെ യുട്യൂബ് റെക്കോര്‍ഡുമായി ഒരു അഡാര്‍ ലവ്!!

വിവാദങ്ങള്‍ക്കിടെ യുട്യൂബ് റെക്കോര്‍ഡുമായി ഒരു അഡാര്‍ ലവ്!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഒമാര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിന് വിവാദങ്ങള്‍ക്കിടെ യുട്യൂബില്‍ റെക്കോര്‍ഡ്. ചിത്രം യുട്യൂബില്‍ സൂപ്പര്‍ഹിറ്റ്. ചിത്രത്തിന്‍റെ ടീസറാണ് യുട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. കൂടാതെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ നായികയായ പ്രിയാ വാര്യര്‍ കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അറിയപ്പെട്ടു.

വൈറല്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... നാഷണല്‍ ചാനലിലും പ്രിയ.. പ്രിയ.. പ്രിയ!!


റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ടീസറില്‍ വീഡിയോ 4 മില്യണ്‍ ആരാധകര്‍ എത്തിയതായി പറയുന്നു. ഏറ്റവും കുറഞ്ഞ സമയംകൊണ്ടാണ് അഡാര്‍ ലവ് ഇത്രയും വലിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ ഇത് ആദ്യമായാണ് മലയാളത്തില്‍ 24 മണിക്കൂറുകൊണ്ട് 4 മില്യണ്‍ ആളുകള്‍ ഒരു ടീസര്‍ വീഡിയോ യുട്യൂബിലൂടെ കാണുന്നത്.


xpriyaprakashvarrier

ഇതോടെ ജയസൂര്യയുടെ ആട് രണ്ടാം ഭാഗത്തിന്റെ ടീസര്‍ റെക്കോര്‍ഡാണ് അഡാര്‍ ലവ് തകര്‍ത്തത്. 24 മണിക്കൂറുകൊണ്ട് 1.2 മില്യന്‍ ആളുകളാണ് ജയസൂര്യയുടെ ആട് ടീസര്‍ കാണാനായി യുട്യൂബില്‍ എത്തിയത്. നേരത്തെ പുറത്തിറങ്ങി ബോക്‌സോഫീസില്‍ തരംഗമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ റെക്കോര്‍ഡും അഡാര്‍ ലവ് പൊട്ടിച്ചെറിഞ്ഞു. 2.9 മില്യന്‍ ആരാധകരാണ് പുലിമുരുകന്‍ വീഡിയോ കാണാനായി യുട്യൂബില്‍ എത്തിയത്.

English summary
oru adaar love teaser featuring priya varrier smashes the existing youtube record

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam