»   » വിനീത് ശ്രീനിവാസന്റെ ' ഒരു സിനിമാക്കാരന്‍' തിയറ്ററുകളില്‍ ഹിറ്റായി മുന്നേറുന്നു!

വിനീത് ശ്രീനിവാസന്റെ ' ഒരു സിനിമാക്കാരന്‍' തിയറ്ററുകളില്‍ ഹിറ്റായി മുന്നേറുന്നു!

By: Teresa John
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയാണ് ' ഒരു സിനിമക്കാരന്‍'. കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ സിനിമ മികച്ച വിജയമായി പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.

കൂട്ടുകാരന് വേണ്ടി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ആദ്യ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു!!!

സംസ്ഥാന പുരസ്‌കാര ജേതാവ് രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ നിന്നും ആദ്യ ദിനത്തില്‍ സിനിമ നേടിയിരിക്കുന്നത് 5 ലക്ഷം രൂപയാണ്.

 oru-cinemaakkaran

സിനിമ ഒരു മുതിര്‍ന്ന സിനിമ സംവിധായകന്റെ കഥയാണ് പറയുന്നത്. എല്‍ ജെ ഫിലിംസിന്റെ 25-ാമത് ചിത്രമായിട്ടാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. ഈദ് റിലീസായി എത്തിയിരുന്ന സിനിമ ജൂണ്‍ 24 നായിരുന്നു റിലീസ് ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലെത്തുന്ന വിനീത് സിനിമ നിര്‍മ്മിക്കുന്നതിനായി പ്രൊഡ്യൂസറെ തേടി പോവുമ്പോള്‍ നായികയുമായി പ്രണയത്തിലാവുന്നതുമൊക്കെയാണ് സിനിമയുടെ തുടക്കം.

പച്ചമരത്തണലില്‍, പയ്യന്‍സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലിയോ തദ്ദേവൂസാണ് ഒരു സിനിമക്കാരനും തയ്യാറാക്കിയിരിക്കുന്നത്. എബി എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനാവുന്ന സിനിമയാണിത്. താല്‍കാലികമായി എഴുത്തിനും സംവിധാനവും മാറ്റിവെച്ച് അഭിനയിത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുയാണ് വിനീത്.

English summary
Oru Cinemaakkaran Box office Collection Report
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam