അർദ്ധനഗ്നനായി തലകീഴെ ടൊവീനോ!! പ്രേക്ഷകരെ ഞെട്ടിച്ച ആ രംഗം പുറത്ത്, മേക്കിങ് വീഡിയോ കാണൂ
ചിത്രത്തിൽ പാൽക്കാരൻ പയ്യനായ അജയനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
തീവണ്ടിയുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം ടൊവിനോ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ഒഴുമുറിയ്ക്ക് ശേഷം നടൻ മധുപാൽ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിൽ പാൽക്കാരൻ പയ്യനായ അജയനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്തതിൽ വെച്ച് ഏറെ വ്യത്യസ്തമായ കഥാപാത്രമാണിത്. നിരവധി സംഘടന രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ്ചിത്രം. ഇപ്പോഴിത ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തെിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. കയറുകൊട്ടി താലകീഴായി തൂക്കിയിട്ടിരിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിൽ മാഫിയ ശശിയാണ് സംഘടന കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനു മുൻപും പോത്തുമായിട്ടുള്ള ഒരു സംഘടന രംഗത്തിന്റെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.
ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അനു സിത്താര, നിമിഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണൻ,നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോൻ, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവൻ ജോബ് തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











