»   » മെക്‌സിക്കന്‍ അപാരതയുടെ മത്സരം മുരുകനോട്, നാല് ദിവസം കൊണ്ട് നേടിയ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

മെക്‌സിക്കന്‍ അപാരതയുടെ മത്സരം മുരുകനോട്, നാല് ദിവസം കൊണ്ട് നേടിയ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒരു പുതിയ ചരിത്രമെഴുതുകയാണ് ടോം എമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിന് പ്രേക്ഷക പ്രീതിയ്‌ക്കൊപ്പം സാമ്പത്തിക ലാഭവും ലഭിയ്ക്കുന്നു.

ഇതല്ല ശരിക്കുള്ള അപാരത! ഇത് നിര്‍മാതാവിന് വേണ്ടി തിരുത്തി എഴുതിയ തിരക്കഥ?


ആദ്യ ദിവസം തന്നെ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും കലക്ഷന്‍ റെക്കോഡുകള്‍ ബേധിച്ച മെക്‌സിക്കന്‍ അപാരത ഇപ്പോള്‍ ലക്ഷ്യമിടുന്നത് മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പുലിമുരുകനെയാണ്. അങ്ങനെ പറയാന്‍ കാരണമുണ്ട്.


ആദ്യ ദിവസത്തെ കലക്ഷന്‍

മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം ആദ്യ ദിവസം തന്നെ കേരളത്തില്‍ നിന്ന് മാത്രം മൂന്ന് കോടി ഗ്രോസ് കലക്ഷന്‍ നേടിയിരുന്നു. മലയാളത്തില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ആദ്യത്തെ ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകനാണ്. അതിന് ശേഷം ടൊവിനോ തോമസ് നായകനായ മെക്‌സിക്കന്‍ അപാരതയാണ് ഇപ്പോള്‍ ഉള്ളത്.


നാല് ദിവസത്തെ കലക്ഷന്‍

ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ചിത്രം പത്ത് കോടി നേടി. 10.17 കോടിയാണ് മെക്‌സിക്കന്‍ അപരാത ഇതുവരെ കേരളത്തില്‍ നിന്നും നേടിയ ഗ്രോസ് കലക്ഷന്‍. താരമൂല്യവും ബിഗ് ബജറ്റുമില്ലാതെ ഒരു ചെറിയ ചിത്രം നേടുന്ന ഏറ്റവും വലിയ വിജയമാണിത്.


പുലിമുരുകനെ ലക്ഷ്യം

പുലിമുരുകന് ശേഷം ഏറ്റവും ആദ്യം പത്ത് കോടി നേടുന്ന ചിത്രമെന്ന പ്രത്യേകത ഇപ്പോള്‍ മെക്‌സിക്കന്‍ അപാരതയ്ക്കാണ്. മൂന്ന് ദിവസം കൊണ്ടാണ് മുരുകന്‍ പത്ത് കോടി നേടിയത്. മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകനോടാണ് ഇനി മെക്‌സിക്കന്‍ അപാരതയുടെ മത്സരം.


പുതിയ ചരിത്രം

ഈ വിജയ യാത്ര തുടരുകയാണെങ്കില്‍ മലയാള സിനിമയില്‍ മറ്റൊരു ബോക്‌സോഫീസ് ചരിത്രമെഴുതുന്ന ചിത്രം മെക്‌സിക്കന്‍ അപാരതയായിരിയ്ക്കും എന്നാണ് ട്രേഡ് അനലൈസ് വിലയിരുത്തലുകള്‍. ഏറ്റവുമാദ്യം മുപ്പത് കോടിയും അമ്പത് കോടിയും ചിത്രം അനായാസം കടക്കുമത്രെ.


യുവത്വത്തിന്റെ വിജയം

ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയമാണിത്. ടൊവിനോ തോമസിനെ കൂടാതെ നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്ര സുരേഷ്, ഹാരിഷ് പേരടി, മനു, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു.


English summary
According to the latest reports, Oru Mexican Aparatha has touched the 10-Crore mark within 4 days of its run. Reportedly, the film has grossed 10.17 crores from its 4 days of run.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam