»   » സംവിധായകന്‍ വില്ലനായി എത്തുന്ന ബാക്ക് ടു ലൈഫ്!!! ഗ്രാഫിക്‌സില്‍ ഒരുക്കുന്ന ഫിക്ഷന്‍ ത്രില്ലര്‍???

സംവിധായകന്‍ വില്ലനായി എത്തുന്ന ബാക്ക് ടു ലൈഫ്!!! ഗ്രാഫിക്‌സില്‍ ഒരുക്കുന്ന ഫിക്ഷന്‍ ത്രില്ലര്‍???

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍, ബാഹുബലി എന്നീ ചിത്രങ്ങളേയും മലയാളി പ്രക്ഷകര്‍ക്ക് ഒരു വിസ്മയമായി മാറിയത് അവയിലെ ഗ്രാഫിക്‌സ് രംഗങ്ങള്‍ക്കൊണ്ടായിരുന്നു. എന്നാല്‍ 80 ശതമാനത്തിലധികം ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി ദൃശ്യവിസ്മയമാകാന്‍ മറ്റൊരു മലയാള ചിത്രം കൂടെ അണിയറിയില്‍ ഒരുങ്ങുകയാണ്. മാമാങ്കം പ്രമേയമാക്കി ടൊവിനോയെ നായകനാക്കി ചെങ്ങഴി നമ്പ്യാര്‍ എന്ന സിനിമ സംവിധാനം ചെയ്യുന്ന സിധില്‍ സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാക്ക് ടു ലൈഫ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

Back to Life

ടൊവിനോയെ നായകനാക്കി ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രമൊരുക്കിയ ടോം ഇമ്മട്ടിയാണ് ബാക്ക് ടു ലൈഫ് എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മാസ്റ്റര്‍ മിനോണ്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തിലെത്തുന്നു. മനുഷ്യന്റെ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന പ്രകൃതിയുടെ പ്രത്യാക്രമണങ്ങളില്‍ മാനവരാശി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ബാക്ക് ടു ലൈഫിന്റെ സഞ്ചാരം. കാലങ്ങളായി പുറത്തിറങ്ങുന്ന സിനിമ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫോര്‍മാറ്റിലാണ് ചിത്രമൊരുക്കുന്നത്. 

back to life

പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ടീം മീഡിയയുടെ ബാനറില്‍ ഇന്‍ഫോ പ്രിസം, റാം എന്റര്‍ടെയിന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 100 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചെങ്ങഴി നമ്പ്യാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് മുന്നോടിയായി സിധില്‍ സുബ്രഹ്മണ്യന്‍ ഒരുക്കുന്ന ചിത്രമാണ്  ബാക്ക് ടു ലൈഫ്. 

English summary
Tom Emmatty is making his acting debut with Back 2 Life, a fictionalized thriller directed by VFX supervisor Sidhil Subramanian. Back 2 Life explores the theme of existence of life after the end of the world; something we have seen only in Hollywood films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam