»   » ഒരു മെക്‌സിക്കന്‍ അപാരതയിലെ വിഷ്ണു ഗോവിന്ദന്‍ സംവിധാനത്തിലേക്ക്.

ഒരു മെക്‌സിക്കന്‍ അപാരതയിലെ വിഷ്ണു ഗോവിന്ദന്‍ സംവിധാനത്തിലേക്ക്.

Posted By:
Subscribe to Filmibeat Malayalam

ഈ അടുത്ത് ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ചിത്രത്തിലെ അഭിനയത്തെ കുറിച്ച് വളരെയധികം നല്ല അഭിപ്രായങ്ങള്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ് അതിന് പിന്നിലുള്ളവര്‍. പ്രത്യേകിച്ച് ജോമി എന്ന കഥാപാത്രം ചെയ്ത വിഷ്ണു ഗോവിന്ദന്‍ മികവുറ്റ പ്രകടനമാണ് കാഴ്ച്ചവച്ചത്. വിഷ്ണുവിന്റെ നിലവാരമുള്ള തമാശകള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

vishnugovindhanhistoryofjoy

അടുത്ത സംരംഭത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ വിഷ്ണു. പക്ഷെ ഇത്തവണ വരുന്നത് സംവിധായകന്റെ രൂപത്തിലാണെന്ന് മാത്രം. പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത് ഹിസ്റ്ററി ഓഫ് ജോയി എന്നാണ്. സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണു വിനയ് ആണ് ചിത്രത്തില്‍ നായകന്‍.

വിഷ്ണുവിനെ കൂടാതെ സായികുമാര്‍, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന റോളിലെത്തുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം വേനലവധിക്ക് തിയേറ്ററില്‍ എത്തുമെന്ന് കരുതുന്നു.

English summary
Oru Mexican Aparatha fame actor Vishnu Govindan with his next venture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam