»   »  ഉണ്ണി എന്തൊരു റൊമാന്റിക്കാണിത്... ഒരു മുറൈ വന്ത് പാര്‍ത്തായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഉണ്ണി എന്തൊരു റൊമാന്റിക്കാണിത്... ഒരു മുറൈ വന്ത് പാര്‍ത്തായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Written By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ സാജന്‍ കെ മാത്യു സംവിധാനം ചെയ്യുന്ന ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദന്റെ റൊമാന്റിക് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ആകര്‍ഷണം. ഉണ്ണിയ്‌ക്കൊപ്പം നായിക പ്രയാഗയും പോസ്റ്ററിലെത്തുന്നു.

പ്രയാഗയെ കൂടാതെ സനുഷയും നായിക വേഷത്തിലെത്തുന്നുണ്ട്. തനി നാട്ടിന്‍പുറത്തുകാരനായ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തില്‍ എത്തുന്നത്. ഉണ്ണിയുടെ കാമുകിയായി സനുഷ എത്തുന്നു. എന്നാല്‍ അശ്വതിയുടെയും പ്രകാശന്റെയും ജീവിതത്തിലേക്ക് പാര്‍വ്വതി (പ്രയാഗ) എന്ന പെണ്‍കുട്ടി എത്തുന്നതോടെയാണ് കഥ മറ്റൊരു വഴിയിലേക്ക് സഞ്ചരിയ്ക്കുന്നത്.

 oru-murai-vanthu-parthaya

പാര്‍വ്വതിയുടെ വരവ് അശ്വതിയുടെയും പ്രകാശിന്റെയും മാത്രമല്ല, അന്നാട്ടിലെ മറ്റു ചില കഥാപാത്രങ്ങളെ കൂടെ ബാധിയ്ക്കുന്നു. നര്‍മത്തിനും പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, സുധീര്‍ കരമന, സുധി കോപ്പ, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍, ടിനി ടോം, സീമ ജി നായര്‍ തുടങ്ങിയൊരു വലിയ താരനിരയും ചിത്രത്തിലുണ്ട്

ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി ഉണ്ണി ഒരു റൊമാന്റിക് ഹീറോ ആയി എത്തുന്നു എന്നതാണ് ഒരു മുറൈ വന്ത് പാര്‍ത്തായയുടെ മറ്റൊരു പ്രത്യേകത. ബിനു എസ് സംവിധാനം ചെയ്ത സ്റ്റൈലാണ് ഉണ്ണിയുടെ ഒടുവിലത്തെ റിലീസ്.

English summary
Oru Murai Vanthu Parthaya first look poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam