»   » വച്ച് താമസിപ്പിച്ചില്ല, മുത്തശ്ശി ഗദയിലെ ആദ്യ ഗാനമെത്തി

വച്ച് താമസിപ്പിച്ചില്ല, മുത്തശ്ശി ഗദയിലെ ആദ്യ ഗാനമെത്തി

Posted By: Sanviya
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശന എന്ന ചിത്രത്തിന് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന മുത്തശ്ശി ഗദയിലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നല്‍ നിലാവിന്റെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരുന്നത്. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നതും ഇവര്‍ തന്നെയാണ്.

സുരാജ് വെഞ്ഞാറമൂട്, ലെന, രാജീവ് പിള്ള, രണ്‍ജി പണിക്കര്‍, വിജയ രാഘവന്‍, ലാല്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


muthassigadha-04

ഇ ഫോര്‍ എന്‍ര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രാഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കും.


സമീറ സനീഷാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം. ചിത്രത്തിലെ ഗാനം ആസ്വദിക്കൂ..


English summary
Oru Muthassi Gadha first song out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam