»   » ബര്‍ഫി ഔട്ട്, ഡ്രാക്കുള മുന്നേറുന്നു

ബര്‍ഫി ഔട്ട്, ഡ്രാക്കുള മുന്നേറുന്നു

Posted By:
Subscribe to Filmibeat Malayalam
Saint Dracula 3D
ഓസ്‌കാര്‍ അവാര്‍ഡിനു പരിഗണിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ബര്‍ഫി പിന്തള്ളപ്പെടുമ്പോള്‍ മലയാളി സംവിധായകന്‍ രൂപേഷ് പോളിന്റെ സെയ്ന്റ് ഡ്രാക്കുള മുന്നേറുന്നു. 85ാമത് അക്കാദമി അവാര്‍ഡിനു പരിഗണിക്കുന്ന ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ ഈ ത്രിഡി ഡ്രാക്കുളയുണ്ട്. സ്‌കൈ ഫോള്‍, ദ ഹോബിറ്റ്, ദ അമേസിങ് സ്‌പൈഡര്‍മാന്‍, പനോരമല്‍ ആക്ടിവിറ്റി എന്നീ സിനിമകളോടൊപ്പം രൂപേഷിന്റെ സിനിമയും മത്സരിക്കും. സിനിമയ്ക്ക് സംഗീതം നല്‍കിയ ശ്രീവത്സന്‍ ജെ മേനോനും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

മലയാളം ചിത്രമായ ആകാശത്തിന്റെ നിറവും ലിസ്റ്റിലുണ്ട്. ഡോ ബിജു സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള പട്ടികയിലാണുള്ളത്. ഡല്‍ഹി സഫാരിയും ഹെ കൃഷ്ണയുമായിരുന്നു ഈ വിഭാഗത്തിലുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍.

പഴയ ഡ്രാക്കുള കഥയില്‍ നിന്നും വ്യത്യസ്തമായാണ് രൂപേഷ് പുതിയ കഥ പറയുന്നത്. ലിവര്‍പൂള്‍, വെയ്ല്‍സ് എന്നിവിടങ്ങളില്‍ നിന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഡ്രാക്കുളയെ സ്‌നേഹത്തിന്റെ മൂര്‍ത്തിഭാവമായാണ് അവതരിപ്പിക്കുന്നത്. അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

കാമസൂത്ര ത്രിഡി എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രൂപേഷ് പോള്‍. മൈ മദേഴ്‌സ് ലാപ്‌ടോപ് എന്ന സിനിമയുമായി 2008ലാണ് രൂപേഷ് സജീവമായി സിനിമരംഗത്തെത്തിയത്.

English summary
Director Rupesh Paul’s ‘Saint Dracula 3D’ has been nominated in the Best Feature Film category of the 85th Annual Academy Awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam