»   » 'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ഏറെ വൈകിയ ഒരു പ്രശംസ കൂടെ. തമിഴ് സംവിധായകന്‍ സെല്‍വ രാഘവനാണ് സിനിമ കണ്ട് ചിത്രത്തിലെ നായകനെയും സംവിധായകനെയും പ്രശംസിച്ചിരിയ്ക്കുന്നത്.

സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് അല്‍ഫോണ്‍സ് തന്നെ സംവിധാനം ചെയ്യണമെന്നും നായകനായി നിവിന്‍ തന്നെ വരണമെന്നുമാണ് ധനുഷിന്റെ സഹോദരന്‍ കൂടെയായ സെല്‍വരാഘവന്‍ പറയുന്നത്.

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം അതിമനോഹരമായ ചിത്രമാണെന്ന് പ്രശസ്ത തമിഴ് സംവിധായകനായ സെല്‍വരാഘവന്‍.

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

ചിത്രം കണ്ട ശേഷം ട്വിറ്ററിലൂടെയാണ് സെല്‍വരാഘവന്‍ പ്രതികരിച്ചത്

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

മികവുറ്റ അഭിനയപ്രകടനങ്ങളും മികച്ച സംഗീതവും നിറഞ്ഞ സിനിമ.

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

സിനിമയിലെ നിവിന്‍ പോളിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും വീണ്ടും പ്രണയത്തെ ഓര്‍മിപ്പിച്ചതില്‍ അല്‍ഫോന്‍സിനോട് നന്ദിയുണ്ടെന്നും സെല്‍വരാഘവന്‍ പറയുന്നു.

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

സിനിമയുടെ റീമേക്ക് ചര്‍ച്ചകള്‍ തമിഴില്‍ പുരോഗമിക്കുമ്പോള്‍ അക്കാര്യവും സംവിധായകന്‍ സൂചിപ്പിക്കുകയുണ്ടായി. പ്രേമം സിനിമ റീമേയ്ക്ക് ചെയ്താല്‍ ഒരാള്‍ക്ക് മാത്രമേ ചിത്രത്തോട് നീതിപുലര്‍ത്താനാകൂ, അത് അല്‍ഫോന്‍സിന് തന്നെ, മറ്റാരും ഇതിന് മുതിരാതിരുക്കുന്നതാകും നല്ലത്.

'പ്രേമം റീമേക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

നിവിന്റെ കാര്യത്തിലും അങ്ങനെ തന്നെ, ജോര്‍ജ് ആയി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ എനിക്ക് പോലും സാധിക്കുന്നില്ല. സെല്‍വരാഘവന്‍ പറഞ്ഞു.

'പ്രേമം റീമേക്ക് ചെയ്യാന്‍ ഒരാള്‍ക്കേ സാധിക്കൂ, മറ്റാരും അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്'

പ്രേമത്തിന്റെ റീമേക്ക് അവകാശം ധനുഷ് വാങ്ങിയെന്നും ധനുഷോ, വിജയ് സേതുപതിയോ ജോര്‍ജ്ജിന്റെ വേഷത്തിലെത്തും എന്നുമാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് ധനുഷിന്റെ സഹോദരന്‍ ചിത്രത്തെ കുറിച്ച് സംസാരിച്ചതെന്നതും ശ്രദ്ധേയം

English summary
Selvaraghavan posted a series of tweets regarding the Malayalam blockbuster Premam and it led to the clarification of few information.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam