Just In
- 13 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 29 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 46 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത്തവണ ബോളിവുഡിന് എത്താന്‍ കഴിഞ്ഞില്ല! മലയാള സിനിമയ്ക്ക് അഭിമാനമായി ഒറ്റമുറി വെളിച്ചം!
ഇത്തവണത്തെ കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സിനിമയ്ക്കുള്ള അഗീകാരം നേടിയ സിനിമയായിരുന്നു ഒറ്റമുറി വെളിച്ചം. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഒറ്റമുറി വെളിച്ചം രാഹുല്‍ റിജി നായരായിരുന്നു സംവിധാനം ചെയ്തത്. മികച്ച സിനിമയായി തിരഞ്ഞെടുത്തതിനൊപ്പം മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ നടി, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിങ്ങനെ നാല് പുരസ്കാരങ്ങളും സിനിമയെ തേടി എത്തിയിരുന്നു.
ഇനിയും തിയറ്ററുകളിലേക്ക് റിലീസിനെത്തിയിട്ടില്ലാത്ത ഒറ്റമുറി വെളിച്ചത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. അതിനിടെ മറ്റൊരു അംഗീകാരം കൂടി നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒറ്റമുറി വെളിച്ചം. സ്റ്റൂട്ട് ഗര്‍ട്ട് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്നുമാണ് സിനിമയെ തേടി വലിയൊരു അംഗീകാരം എത്തിയിരിക്കുന്നത്.

പതിനഞ്ചാമത് സ്റ്റൂട്ട് ഗര്‍ട്ട് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി മലയാള ചലച്ചിത്രം ''ഒറ്റമുറി വെളിച്ചം'' തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മ്മനിയിലെ സ്റ്റൂര്‍ട്ട് ഗര്‍ട്ടില്‍ നടന്ന അവാര്‍ഡ് വിതരണച്ചടങ്ങില്‍ സംവിധായകന് രാഹുല്‍ റിജി നായര്‍ '' ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ'' അവാര്‍ഡ് എറ്റുവാങ്ങി.
ശില്‍പ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാര്‍ഡുമാണ് നല്കപ്പെട്ടത്. നിറഞ്ഞ സദസ്സില്‍ നടന്ന 'ഒറ്റമുറി വെളിച്ച'ത്തിന്റെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരുമായി നടന്ന സംവാദത്തിലും രാഹുല്‍ പങ്കെടുത്തു.

ചിത്രത്തിന്റെ ആഖ്യാനരീതി ഏറെ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് ജൂറി അഭിപ്രായപ്പെടുകയുമുണ്ടായി. തുടക്കത്തില്‍ ആകര്‍ഷകമായി അനുഭവപ്പെടുന്ന പശ്ചാത്തലം ചിത്രം അവസാനിക്കുന്ന സമയത്ത് ഭയജനകമായി തീരുന്നുവെന്ന പ്രത്യേകത ജൂറി എടുത്തുപറഞ്ഞു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സാധാരണയായി ബോളിവുഡ് ചിത്രങ്ങളാണ് ഇന്ത്യക്കു പുറത്ത് കൂടുതല്‍ പ്രാധാന്യം കരസ്ഥമാക്കുന്നതെന്നും കേരളവും മലയാളവും ഈ അവാര്‍ഡിലൂടെ ആ സ്ഥാനം ഇപ്പോള്‍ കൈയ്യടക്കിയിരിക്കയാണെന്നും ജൂറി പ്രസ്താവനയില്‍ പറഞ്ഞു.

രാഹുല്‍ റിജി നായരുടെ ആദ്യ ചിത്രമായ 'ഒറ്റമുറി വെളിച്ച'ത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഗോവ ,ദുബായ് ,ന്യുയോര്‍ക്ക് ,തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. മറ്റു ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 'ഒറ്റമുറി വെളിച്ചം' ഈ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമേ, തീയേറ്ററുകളിലേക്ക് എത്തുകയുള്ളൂവെന്ന് രാഹുല്‍ മറപടി പ്രസംഗത്തില്‍ അറിയിച്ചു.

ആദ്യത്തെ ചിത്ര നിര്‍മ്മാണം നേരിട്ട പ്രതിസന്ധികളെപ്പറ്റി മറുപടി പ്രസംഗത്തില്‍ പരമാര്‍ശിച്ച രാഹുല്‍ ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിന് തന്നോടൊപ്പം പ്രവര്‍ത്തിച്ച സുഹൃത്തുക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി പറഞ്ഞു. വിവാഹാനന്തര ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം, എന്നിവയെപ്പറ്റി അവബോധം സൃക്ഷ്ടിക്കുന്നതിനും പൊതുസമൂഹത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനും ചിത്രം വഴിവെച്ചിട്ടുണ്ടെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

തന്റെ രണ്ടാമത്തെ ചിത്രമായ ''ഡാകിനി''യുടെ പണിപ്പുരയില്‍ നിന്നാണ് രാഹുല്‍ റിജി നായര്‍ സ്റ്റൂട്ട് ഗര്‍ട്ട് ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ എത്തിയത്. യൂണിവേഴ്സല്‍ സിനിമയും ഉര്‍വ്വശി തീയേറ്റേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഡാകിനി'യുടെ ചിത്രീകരണം അന്തിമ ഘട്ടത്തിലാണ്. ഫ്രൈഡെ ഫിലിം ഹൗസ് പ്രദര്‍ശന ശാലകളിലെത്തിക്കുന്ന 'ഡാകിനി'യില്‍ ചെമ്പന്‍ വിനോദ് ജോസ് ,അജു വര്‍ഗ്ഗീസ്, അലന്‍സിയര്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, പൗളി വിത്സന്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന് തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.