»   » മോഹന്‍ലാലിന്‍റെ അസാധ്യ പ്രകടനം.. വില്ലന്‍ ബ്രില്യന്‍റ്.. ഒന്നും പ്രവചിക്കാന്‍ കഴിയില്ല!

മോഹന്‍ലാലിന്‍റെ അസാധ്യ പ്രകടനം.. വില്ലന്‍ ബ്രില്യന്‍റ്.. ഒന്നും പ്രവചിക്കാന്‍ കഴിയില്ല!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, ബി ഉണ്ണിക്കൃഷ്ണന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഒരുമിച്ചെത്തിയ വില്ലന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ റിലീസ് ചെയ്തതിന് ശേഷം വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് പുറത്തുവന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അത്ര മികച്ച പ്രതികരണമല്ല ലഭിച്ചത്.

ശാരീരിക സുഖത്തിനായി പലരും നിര്‍ബന്ധിച്ചു.. എല്ലാത്തിനോടും നോ പറഞ്ഞു.. നടുക്കുന്ന വെളിപ്പെടുത്തല്‍!

മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം വഴിപാട്.. ഹാപ്പി ഫാമിലി വിത്ത് മെലഡി സോങ് കൊമ്പറ്റീഷൻ, നേര്‍ച്ചയാണോ

മോഹന്‍ലാലിനെ പേടിച്ചല്ല മമ്മൂട്ടി കുഞ്ഞാലിമരക്കാരാവുന്നത്.. പിന്നില്‍ ശക്തമായ കാരണമുണ്ട്.. അറിയാമോ?

സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ചിത്രം ഡീഗ്രേഡ് ചെയ്യാനുള്ള നീക്കം ശക്തമായിരുന്നു. ഇതിനെതിരെ സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് വിജയാഘോഷം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനായ ഔസേപ്പച്ചന്‍ ചിത്രം കണ്ടത്. വില്ലനെക്കുറിച്ച് അദ്ദേഹം പറഞ്ഞതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

വ്യത്യസ്തമായ അഭിപ്രായം

പൊതുജനം പലവിധമാണല്ലോ, അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളും കേട്ടിരുന്നു. അതിന് ശേഷമാണ് സിനിമ കാണാനായി തിയേറ്ററുകളിലേക്ക് പോയത്.

ബ്രില്യന്റ് സിനിമ

ബ്രില്യന്റ് സിനിമയാണ് വില്ലന്‍. പ്രതികാരം തന്നെയാണ് ചിത്രത്തിന്റെ വിഷയം. അടുത്തിടെ കണ്ട ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി വില്ലന്‍ മാറിയെന്നും അദ്ദേഹം പറയുന്നു.

പ്രവചിക്കാന്‍ കഴിഞ്ഞില്ല

പ്രതികാര കഥ പറയുന്ന സിനിമയായിട്ടും തുടക്കം മുതല്‍ ഒടുക്കം വരെ ഒരു സീനില്‍പ്പോലും അടുത്ത രംഗത്തെക്കുറിച്ച് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

സിനിമയില്‍ നിന്നും വ്യതിചലിച്ചില്ല

ഒരു രംഗം പലും തനിക്ക് മിസ്സാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍പ്പോലും വ്യതിചലിക്കാതെ വില്ലനില്‍ മുഴുകി ഇരിക്കുകയായിരുന്നു.

കഥയുടെ അവതരണം

പ്രത്യേക രീതിയിലുള്ള കഥയുടെ അവതരണം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മികച്ച പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ച വെച്ചത്.

മോഹന്‍ലാലിന്റെ പ്രകടനം

മികച്ച പ്രകടനമാണ് എല്ലാ അഭിനേതാക്കളും കാഴ്ച വെച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ അഭിനയം തന്നെയാണ് വില്ലന്റെ പ്രധാന സവിശേഷത. മോഹന്‍ലാലിനെയാണ് തുടക്കത്തില്‍ കാണുന്നതെങ്കിലും പിന്നീട് സെക്കന്‍ഡ് ഹാഫില്‍ എത്തുമ്പോള്‍ കഥാപാത്രത്തെയാണ് കാണുന്നത്.

അഭിപ്രായം കേള്‍ക്കുന്നതില്‍ തെറ്റില്ല

മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുന്നതില്‍ തെറ്റില്ല പക്ഷേ അത് മാത്രം കേട്ടുകൊണ്ട് സിനിമ കാണാന്‍ പോവരുത്. ബ്രില്യന്റ് സിനിമയാണ് വില്ലന്‍. പ്രേക്ഷകര്‍ ഇത്തരം സിനിമകളെ ഏറ്റെടുക്കണം. എങ്കിലേ മികച്ച ചിത്രങ്ങള്‍ ഇനിയും വരുള്ളുവെന്നും അദ്ദേഹം പറയുന്നു.

English summary
ouseppachan is talking about villain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam