»   » തെലുങ്കില്‍ താരമാകാന്‍ ഗ്ലാമറസായി അനു ഇമ്മാനുവല്‍! ഓക്‌സിജന്‍ ട്രെയിലര്‍!

തെലുങ്കില്‍ താരമാകാന്‍ ഗ്ലാമറസായി അനു ഇമ്മാനുവല്‍! ഓക്‌സിജന്‍ ട്രെയിലര്‍!

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ അനു ഇമ്മാനുവല്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഗോപിചന്ദ് നായകനായി എത്തുന്ന ഓക്‌സിജന്‍ എന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായികയായി എത്തുന്നത്. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റാഷി ഖന്ന, ജഗപതി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍.

ആ കുടുംബത്തിന്റെ വേദന സഹിക്കാനായില്ല, ദേഷ്യം പിടിച്ച് നിര്‍ത്താനായില്ലെന്നും ഷംന കാസിം!

മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചിട്ടില്ല, പൃഥ്വിരാജിനും മുമ്പേ എത്തും? പ്രഖ്യാപനം മമ്മൂട്ടി നേരിട്ട്?

Anu Immanuel

മലയാളം വിട്ട് തെലുങ്കിലേക്ക് എത്തിയപ്പോള്‍ അനു ഇമ്മാനുവല്‍ അത്യന്തം ഗ്ലാമറമായി മാറിയിരുന്നു. ഗോപിചന്ദനൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടെയായിരുന്നു ഓക്‌സിജന്‍. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം കൂടെയാണിത്. മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

നാനി നായകനായി എത്തിയ മജ്‌നു എന്ന ചിത്രത്തിലൂടെയായിരുന്നു അനു ഇമ്മാനുവലിന്റെ തെലുങ്ക് അരങ്ങേറ്റം. മജ്‌നുവിലും ലിപ് ലോക്ക് ചുംബന രംഗം ഉണ്ടായിരുന്നു. തെലുങ്കില്‍ പരമാവധി ഗ്ലാമറയാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിശാല്‍ നായകനായ തുപ്പരിവാലന്‍ ആയിരുന്നു ആദ്യ തമിഴ് ചിത്രം. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം മറ്റ് മലയാള ചിത്രങ്ങളൊന്നും അനുവിന് ലഭിച്ചിരുന്നില്ല. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു അനുവിന്റെ സിനിമ പ്രവേശം.

English summary
Anu Immanuel's telugu movie Oxygen trailer released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X