»   » തെരുവ് നായയുടെ ആക്രമണം, പൃഥ്വിരാജിന്റെ നായിക ആശുപത്രിയില്‍!

തെരുവ് നായയുടെ ആക്രമണം, പൃഥ്വിരാജിന്റെ നായിക ആശുപത്രിയില്‍!

Posted By: ഗൗതം
Subscribe to Filmibeat Malayalam

തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നടി പരുള്‍ യാദവ് ആശുപത്രിയില്‍. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തന്റെ വളര്‍ത്ത് നായയെയുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.

മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് നടിയെ നായകള്‍ ആക്രമിച്ചത്. തെരുവ് നായ്ക്കളില്‍ നിന്ന് തന്റെ വളര്‍ത്ത് നായയെ നടി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ആ സമയത്ത് അതുവഴി വന്ന ആരും തന്നെ നടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.

നടി ഇപ്പോള്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും കാലിലും കഴുത്തിലും തലയിലും ആഴത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തലയില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്.

പരുള്‍ യാദവ്

ടെലിവിഷന്‍ താരവും നടിയും മോഡലുമാണ് പരുള്‍ യാദവ്. പ്രധാനമായും കന്നട, മലയാളം, തമിഴ് സിനിമകളില്‍ നടി അഭിനയിക്കുന്നത്. ഭാഗ്യവിദാദ എന്ന ഹിന്ദി ചിത്രത്തിലും പരുള്‍ യാദവ് അഭിനയിച്ചിട്ടുണ്ട്.

സിനിമയിലേക്ക്

2004ല്‍ പുറത്തിറങ്ങിയ ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പരുള്‍ സിനിമയില്‍ എത്തുന്നത്. കസ്തൂരി രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷായിരുന്നു നായക വേഷത്തില്‍ എത്തിയത്.

പൃഥ്വിരാജിനൊപ്പം

2005ല്‍ പുറത്തിറങ്ങിയ കൃത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികയായിരുന്നു പരുള്‍ യാദവ്. സാന്ദ്ര പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പരുള്‍ അവതരിപ്പിച്ചത്. ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്.

ജെസിയില്‍

ജെസി എന്ന കന്നട ചിത്രമാണ് ഒടുവിലായി പുറത്തിറങ്ങിയ പരുള്‍ ചിത്രം. വിജയാദിത്യ, സെയ്‌സര്‍ എന്നീ ചിത്രങ്ങളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Pack of six strays attack Kannada actress Parul.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam