»   » പ്രിയങ്ക കോളിവുഡില്‍ തിരിച്ചെത്തുന്നു

പ്രിയങ്ക കോളിവുഡില്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രിയങ്കാ കോത്താരി കരിയര്‍ ആരംഭിച്ചത് കോളിവുഡിലാണ്. ജയ് ജെയ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മാധവന്റെ കാമുകിയായിട്ടായിരുന്നു തുടക്കം. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായിക നടിയ്ക്ക് നിരവധി ഓഫറുകള്‍ ലഭിച്ചു.

ബോളിവുഡില്‍ രാം ഗോപാല്‍ വര്‍മയടക്കമുള്ള സംവിധായകര്‍ക്ക് കീഴില്‍ നിരവധി റോളുകള്‍ ചെയ്തു. 2009ല്‍ കാര്‍ത്തിഗൈ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴില്‍. അതേ വര്‍ഷം തന്നെ ജീവയുടെ കച്ചേരി ആരംഭം എന്ന ചിത്രത്തില്‍ ഐറ്റം നമ്പറുമായെത്തി കാണികളെ വിസ്മയിപ്പിച്ചു. ഇപ്പോള്‍ പടം പേശും എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഫോട്ടോകള്‍

പ്രിയങ്കാ കോത്താരിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

പടം പേശും എന്ന ചിത്രത്തില്‍ ഗ്ലാമര്‍ റോളിലാണ് നിഷ(പ്രിയങ്ക)യെത്തുന്നത്.

പ്രിയങ്കാ കോത്താരിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

ഈ പടത്തിലെ ഒരു പാട്ട് സീനിനായി റഷ്യയില്‍ നിന്നും രണ്ട് ഡാന്‍സര്‍മാരെ കൊണ്ടുവന്നിരുന്നു.

പ്രിയങ്കാ കോത്താരിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

തമിഴിലും തെലുങ്കിലുമായി ഇറങ്ങുന്ന ചിത്രമാണിത്. ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പാട്ട് ആദിവാസി സംഗീതത്തിനനുസരിച്ചാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പ്രിയങ്കാ കോത്താരിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

പടം പേശും എന്ന ചിത്രത്തില്‍ കോത്താരി പ്രധാന റോളില്‍. വിവേക്, ഷയാജി ഷിന്‍ഡെ, ചിത്ര എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രിയങ്കാ കോത്താരിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

സംവിധായകന്‍ പി വാസുവിന്റെ മകനായ ശക്തി വാസുവാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എച്ച് ഡി നാരായണ ബാബുവും പൂര്‍ണിയ നാരായണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Now, the glamorous actress Priyanka Kothari is all set to return to Tamil films with forthcoming movie Padam Pesum.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam