»   » രക്ഷപ്പെടാന്‍ പത്മകുമാര്‍ ഒറീസ്സയില്‍

രക്ഷപ്പെടാന്‍ പത്മകുമാര്‍ ഒറീസ്സയില്‍

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലെ കഥകള്‍ കൊണ്ടൊന്നും രക്ഷപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ സംവിധായകന്‍ പത്മകുമാര്‍ ഇക്കുറി ആശ്രയിക്കുന്നത് ഒറീസയിലെ കഥയാണ്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി.എ. അനില്‍ ആണ് പത്മകുമാറിന്റെ ഒറീസ എന്ന ചിത്രത്തിനു തിരക്കഥയെഴുതുന്നത്.

ജയറാം നായകനായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ പരാജയത്തോടെ വന്‍ തിരിച്ചടി നേരിടേണ്ടി വന്ന പത്മകുമാറിന് നല്ലൊരു ചിത്രം വീണ്ടുമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു ശേഷം റിലീസ് ചെയ്യാന്‍ ഒരുക്കിയിരുന്ന പാതിരാമണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ജയസൂര്യയും ഉണ്ണിമുകുന്ദനും നായകനാകുന്ന ചിത്രത്തിന്റെ ആദ്യഭാഗം മാത്രമേ പൂര്‍ണമായും ചിത്രീകരിച്ചു കഴിഞ്ഞിട്ടുള്ളൂ.

Orissa

ജയസൂര്യയാണ് ആദ്യഭാഗത്ത് നായകനാകുന്നത്. രണ്ടാംഭാഗത്ത് മകന്റെ വേഷത്തില്‍ ഉണ്ണിമുകുന്ദനും. ഈ ചിത്രം പൂര്‍ത്തിയാകും മുമ്പേയാണ് സമുദ്രക്കനിയെ നായകനാക്കി നക്‌സലൈറ്റ് കഥ കാമറയില്‍ പകര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍ അതും പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പേ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒറീസയുടെ ചിത്രീകരണം തുടങ്ങി. ഗുണ്ടല്‍പേട്ടിലാണ് ഒറീസയുടെ സെറ്റൊരുക്കിയിരിക്കുന്നത്.

ഗഞ്ചാം എന്ന ഒറീസന്‍ ഗ്രാമത്തില്‍ 25 വര്‍ഷം മുന്‍പ് നടന്ന കഥയാണ് ഒറീസ എന്ന കഥയിലൂടെ പറയുന്നത്. സുനേയി എന്ന ഒറിയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാനെത്തിയ ക്രിസ്തുദാസ് എന്ന പൊലീസുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ അഭിനയിക്കുന്നത്. സുനേയിയുടെ ജീവിതത്തില്‍ അവള്‍ അനുഭവിക്കേണ്ടി വന്ന തീക്ഷ്ണമുഹൂര്‍ത്തങ്ങളെയാണ് പത്മകുമാര്‍ ഒറീസയിലൂടെ പറയുന്നത്.

മല്ലുസിങ്ങിനു ശേഷം കേരളത്തിനു പുറത്തു നടക്കുന്ന കഥയുമായി ഇറങ്ങുന്ന ചിത്രമാണ് ഒറിസ. മുന്‍ചിത്രങ്ങളെപോലെ പാതിവഴിയില്‍ നിന്നുപോകാതെ തിയറ്ററില്‍ എത്തിക്കാന്‍ തന്നെയാണ് പത്മകുമാറിന്റെ ശ്രമം.

English summary
Yound malayalam director Padmakumar directs new movie called orissa

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam