»   » പത്മകുമാറിനെ രക്ഷിക്കാന്‍ കുഞ്ചാക്കോ ബോബന്‍

പത്മകുമാറിനെ രക്ഷിക്കാന്‍ കുഞ്ചാക്കോ ബോബന്‍

Posted By:
Subscribe to Filmibeat Malayalam

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം സംവിധായകന്‍ എം. പത്മകുമാര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ശ്രമിക്കുകയാണ്. കുഞ്ചാക്കോ ബോബനെ ആദ്യമായി നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ പോകുകയാണ് അദ്ദേഹം. ഓര്‍ഡിനറിയിലൂടെ ശ്രദ്ധേയനായ നിഷാദ് കോയ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ മുകേഷും അജു വര്‍ഗീസും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കും. മൃണാളിനി ഗാന്ധി ഫിലിംസിന്റെ ബാനറില്‍ കലനായര്‍ ആണ് നിര്‍മാണം.

തിരുവമ്പാടി തമ്പാന്‍, പാതിരാ മണല്‍, ഒറീസ എന്ന ചിത്രങ്ങള്‍ നല്‍കിയ പരാജയത്തിലായിരുന്നു പത്മകുമാര്‍. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തില്‍ നിന്നായിരുന്നു പത്മകുമാറിന്റെ ഈ പതനം. കഥയുടെ പോരായ്മ തന്നെയായിരുന്നു മൂന്നു ചിത്രത്തിനും തിരിച്ചടിയേല്‍ക്കാന്‍ കാരണം. തിരുവമ്പാടി തമ്പാനില്‍ ജയറാമായിരുന്നു നായകന്‍. സുരേഷ്ബാബു കഥയും തിരക്കഥയും രചിച്ച ചിത്രം എടുത്തുപറയാന്‍ കഥയൊന്നുമില്ലായിരുന്നു.

Kunchakko Boban

പാതിരാമണല്‍ എന്ന ചിത്രത്തിനും സംഭവിച്ചത് അതു തന്നെ. മുന്‍പു തന്നെ പല സിനിമകളില്‍ നിന്ന് കഥാസന്ദര്‍ഭങ്ങള്‍ അടര്‍ത്തിമാറ്റിയായിരുന്നു ബാബു ജനാര്‍ദ്ദനന്‍ കഥയൊരുക്കിയത്. നായകനായ ഉണ്ണി മുകുന്ദന്റെ പ്രകടനവും മോശമായിരുന്നു. മലയാള സിനിമയില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളാതെ എടുത്ത ചിത്രമായിരുന്നു ഒറീസ. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു ഇതിലും നായകന്‍. ഒറീസയില്‍ ജോലി ചെയ്യുന്ന മലയാളി പൊലീസുകാരന്റെ കഥയായിരുന്നു ഇതില്‍.

പുതിയ ചിത്രം കോമഡിക്കു പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനും മുകേഷും ജൂനിയര്‍ സീനിയര്‍ എന്നീ ചിത്രങ്ങളില്‍ മുന്‍പ് ഒന്നിച്ചഭിനയിച്ചിരുന്നു. ബിജു മേനോനെ വിട്ട് പുതിയ കോമഡി കൂട്ടൊരുക്കാന്‍ പോകുകയാണ് കുഞ്ചാക്കോ ബോബന്‍. വിജയം കാത്തിരുന്നു കാണാം.

English summary
Director M Padmakumar making his next movie with Kunchakko Boban at the first time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam