twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മപ്രിയ വീണ്ടും ചരിത്ര നായികയാകുന്നു

    By Aswathi
    |

    ഏത് വേഷവും തനിക്ക് അനായാസം ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച നടിയാണ് പത്മപ്രിയ. മലയാളിത്തമുള്ള മുഖമുള്ള പത്മപ്രിയ ഒരു അന്യഭാഷക്കാരിയാണെന്ന് പലര്‍ക്കും അറയില്ല. കാഴ്ച എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച പത്മപ്രിയ വടക്കും നാഥന്‍, അമൃതം, രാജമാണിക്യം, കറുത്ത പക്ഷികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആസ്ഥാനം ഉറപ്പിക്കുകയായിരുന്നു.

    പിന്നീട് ബാച്ചിലര്‍ പാര്‍ട്ടികളില്‍ ഐറ്റം ഡാന്‍സുമായി പ്രത്യക്ഷപ്പെട്ട പത്മപ്രിയ അത്തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. പഴശ്ശിരാജ എന്ന ചിത്രത്തിലെ നീലി എന്ന കഥാപാത്രമായിരുന്ന പത്മപ്രിയയുടെ വ്യത്യസ്തമായ ഒരു മുഖം കൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച മറ്റൊരു വേഷം. ചരിത്ര പ്രധാന്യമുള്ള വേഷങ്ങള്‍ ഒരിക്കല്‍ കൂടെ അണിയുകയാണ് പത്മപ്രിയ വീണ്ടും.

    Padmapriya

    അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇയ്യൂബിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് പത്മപ്രിയ ചരിത്ര നായികയുടെ വേഷം കെട്ടുന്നത്. സ്വാതന്ത്രത്തിന് മുമ്പള്ള റാഹേല എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് പത്മപ്രിയ എത്തുന്നത്. 1910 മുതല്‍ 1870 വരെയുള്ള ചരിത്ര കഥയാണ് ചിത്രം പറയുന്നത്. ബൈബിളിലെ പഴയ നിയമത്തിലെ ഒരു അധ്യായത്തിന്റെ പേരാണ് ഇയൂബിന്റെ പുസ്തകം എന്നത്.

    ഫഹദ് ഫാസിലും ഇഷ ഷര്‍വാണിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജയസൂര്യ, റീനു മാത്യൂസ്, ലെന, ലാല്‍, ശ്രീജിത്ത് രവി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഫഹദ് ഫാസിലും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നര്‍മിക്കുന്നത്. നവാഗതനായ ഗോപന്‍ ചിദംബരം കഥ എഴുതുന്നു. ഊട്ടി, മൂന്നാര്‍, വാഗമണ്‍ എന്നിവടങ്ങളില്‍ വച്ചാണ് പ്രധാന ചിത്രീകരണം.

    English summary
    Period filmmakers seem to seek out actress Padmapriya. After Pazhassi Raja and Poppins, Padmapriya will be seen playing a period character again, in Amal Neerad's Iyobinte Pustakam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X