twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവന്‍ അനന്തപത്മനാഭന്‍- പത്മരാജപുത്രന്‍

    By Ravi Nath
    |

    P Ananthapadmanabhan
    മലയാളസിനിമ ഇന്ന് ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന സിനിമക്കാരനാണ് പത്മരാജന്‍.പത്മരാജന്‍ ജീവിച്ചിരുന്ന സമയത്ത് കിട്ടാതിരുന്ന പ്രശസ്തിയും ഓര്‍മ്മിക്കപ്പെടലുമാണ് കഴിഞ്ഞ കുറേകാലമായി പത്മരാജന് കിട്ടികൊണ്ടിരുന്നത്.

    മലയാളസിനിമയുടെ ഗോള്‍ഡന്‍ ഇറാ എന്ന് ഉദ്‌ഘോഷിക്കുന്ന എണ്‍പതുകളില്‍ വേറിട്ട സിനിമകളോടെ മുഖ്യധാരയില്‍ നിന്ന് തെന്നിമാറി പുതിയ ദൃശ്യാനുഭവം പകര്‍ന്ന പത്മരാജന്‍ഭരതന്‍ ടീമിന്റെ ചിത്രങ്ങള്‍ ഒരുപക്ഷേ കൂടുതല്‍ ദൃശ്യവിനിമയത്തിന് വിധേയമാക്കപ്പെടുന്നത് ഇക്കാലത്താണ്.

    പത്മരാജന്‍ സിനിമകള്‍കാണാത്തവന്‍ പോലും അഭിപ്രായപ്രകടനം നടത്തി ഒരു കാലഘട്ടത്തിന്റെ സുവര്‍ണ്ണ ചിത്രങ്ങളെ പ്രകീര്‍ത്തിക്കുന്നു എന്നതും പുതിയ കാലത്തിന്റെ സവിശേഷതമാത്രം.പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ ഇത് കൃത്യമായ് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് തിരക്കഥയിലേക്ക് പെട്ടെന്ന് രംഗപ്രവേശം ചെയ്യാതെ അനുകൂലമായ സന്ദര്‍ഭത്തിന് കാത്തുനിന്നത്.

    പത്മരാജന്‍ സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. ആ പേര് കൊണ്ടാടുന്ന ഒരാള്‍ക്കൂട്ടത്തിനിടയിലേക്ക് കടന്നു വരാനുള്ള പ്രയാസം സ്വാഭാവികം, ഒന്നു ചുവട് പിഴച്ചാല്‍ മലയാളിപ്രേക്ഷകന്‍ കുടഞ്ഞുകളയുമെന്ന ഉത്തമവിശ്വാസം മകനുണ്ട്. എന്തായാലും കെ.ബി.വേണു സംവിധായകനായെത്തുന്ന ആഗസ്റ്റ് ക്ലബിന് അനന്തപത്മനാഭന്‍തിരക്കഥയെഴുതുകയാണ്.

    ആലപ്പുഴയില്‍ ചിത്രീകരണംആരംഭിച്ച ചിത്രത്തെകുറിച്ച് പ്രേക്ഷകര്‍ വലിയ പ്രതീക്ഷകള്‍ കൊണ്ടുനടക്കുന്നു എന്നത് തികച്ചും സ്വാഭാവികം. റിമ കല്ലിംഗല്‍, സിദ്ധാര്‍ത്ഥ്, മുരളിഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം സ്ത്രീക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയ ഒന്നാണ്.

    ന്യൂ ജനറേഷന്‍ സിനിമകളില്‍ പ്രസക്തമായ് സ്ത്രീ സാന്നിദ്ധ്യം അടയാളപ്പെടുത്തുമ്പോള്‍ റിമ കല്ലിംഗല്‍ എന്ന നടിയും പുതിയ
    ചില ഗുണപരമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. 22 ഫീമെയിലിനുശേഷം റിമയ്ക്ക് ഏറെ സാദ്ധ്യതകള്‍ തുറന്നിടുന്ന ചിത്രമാവും ആഗസ്റ്റ് ക്ലബ്.

    പ്രശസ്തരുടെ പുത്രന്‍മാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് നിദ്രയിലൂടെ സിദ്ധാര്‍ത്ഥ് തന്റെ ഭാഗം ഭംഗിയാക്കി കഴിഞ്ഞു. ഇനി അനന്തപത്മനാഭന്റെ ഊഴമാണ്, കാത്തിരിപ്പ് വെറുതെയാവില്ലെന്ന് തന്നെ ഉറപ്പിക്കാം.

    English summary
    Noted film maker Padmarajan’s son Ananthapadmanabhan has scripted the story for K.B. Venu’s August Club
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X