»   » നിര്‍മാതാവിനോട് തര്‍ക്കിച്ചു നോക്കി, ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പത്മരാജന്‍ മമ്മൂട്ടിക്ക് കൊടുത്തു

നിര്‍മാതാവിനോട് തര്‍ക്കിച്ചു നോക്കി, ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പത്മരാജന്‍ മമ്മൂട്ടിക്ക് കൊടുത്തു

By: Rohini
Subscribe to Filmibeat Malayalam

പ്രശസ്ത നോവലിസ്റ്റ് വാസന്തിയുടെ 'ഇല്ലിക്കാടുകള്‍ പൂത്താല്‍' എന്ന കഥയെ ആസ്പദമാക്കി പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെവിടെ. പ്രേം പ്രകാശാണ് ചിത്രം നിര്‍മിച്ചത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

സുഹാസിനിയും റഹ്മാനുമൊക്കെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാല്‍ ഈ വേഷം മമ്മൂട്ടിയ്ക്ക് കൊടുക്കുന്നതിനോട് സംവിധായകന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല.

പദ്മരാജന്റെ വാക്ക്

'നവംബറിലെ നഷ്ടം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചു തന്നെ പദ്മരാജന്‍ നടന്‍ രാമചന്ദ്രന് ഈ വേഷം വാഗ്ദാനം ചെയ്തിരുന്നു. പദ്മരാജന്റെ അടുത്ത സുഹൃത്തായ രാമചന്ദ്രന് ഒരു പട്ടാളക്കാരന്റെ ശരീരപ്രകൃതം ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ തോമസായി പരിഗണിച്ചത്.

നിര്‍മ്മാതാവിന്റെ മനസ്സില്‍

എന്നാല്‍ നിര്‍മാതാവ് പ്രേം പ്രകാശിന്റെ മനസ്സില്‍ മറ്റൊരാളായിരുന്നു. ഇല്ലിക്കാടുകള്‍ പൂത്താല്‍ എന്ന നോവല്‍ വായിച്ചപ്പോള്‍ തന്നെ പ്രേം പ്രകാശിന്റെ മനസ്സില്‍ ക്യാപ്റ്റന്‍ തോമസായി മമ്മൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. മദ്രാസില്‍ പോയി മമ്മൂട്ടിയെ കാണുകയും ഡേറ്റ് വാങ്ങുകയും ചെയ്തു

സംവിധായകനും നിര്‍മാതാവും തര്‍ക്കിച്ചു

സംഭവം അറിഞ്ഞ സംവിധായകന്‍ പത്മരാജന്‍ രാമചന്ദ്രന് മാറ്റിവെച്ച വേഷമാണെന്ന് പറഞ്ഞ് പ്രേം പ്രകാശിനോട് തര്‍ക്കിച്ചു. പക്ഷേ, നിര്‍മ്മാതാവായ പ്രേം പ്രകാശ് മമ്മൂട്ടിയാണ് ക്യാപ്റ്റന്‍ തോമസിന്റെ റോളിലേക്ക് ചേരുക എന്ന് ശകതമായി തന്നെ പത്മരാജനോട് വാദിച്ചു.

മമ്മൂട്ടി വന്നു, ചിത്രം സൂപ്പര്‍ഹിറ്റ്

ഒടുവില്‍, മനസ്സില്ലാമനസ്സോടെ പത്മാരാജന്‍ നിര്‍മാതാവിന്റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ചിത്രം മികച്ച വിജയം നേടി. തുടക്ക കാലത്തെ മമ്മൂട്ടിയുടെ കരിയറില്‍ മാര്‍ക്ക് ചെയ്യപ്പെട്ട വേഷമായിരുന്നു ക്യാപ്റ്റന്‍ തോമസ്

മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Padmarajan was not intrested to gave the role to Mammootty in Koodevide
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam