പത്മരാജനെ അനുമതിയില്ലാതെ തൊട്ടുപോകരുത്

അടുത്തതായി റിലീസ് ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ പത്മരാജന്റെ മൂവന്തി എന്ന കഥ അനുവാദമില്ലാതെ എടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കെയാണ് രാധാലക്ഷ്മി രംഗത്തെത്തിയത്. പേരാമ്പ്ര സ്വദേശിയായ ടോണി എന്നയാള്‍ക്ക് 2010ല്‍ മൂവന്തി ഷോര്‍ട്ട് ഫിലിം ആക്കാനുള്ള അനുമതി രാധാലക്ഷ്മി നല്‍കിയിരുന്നു.
എന്നാല്‍ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ആരുടെയും അനുവാദമില്ലാതെ മൂവന്തിയുടെ കഥ ഉപയോഗിച്ചു. തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് സാന്ദ്രയുമായി ബന്ധപ്പെട്ടപ്പോള്‍ സംവിധായകനാണ് ഉപയോഗിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സംവിധായകന്‍ രാധാലക്ഷ്മിയെയോ അവരുടെ മക്കളായ അനന്തപത്മനാഭനെയോ മകള്‍ മാധാവിക്കുട്ടിയെയോ സമീപിച്ചിരുന്നില്ല.
ആരുടെയും അനുമതിയില്ലാതെയായിരുന്നു മൂവന്തി ഉപയോഗിച്ചത്. ഇതേതുടര്‍ന്നാണ് രാധാലക്ഷ്മി ഇനിയാരും തങ്ങളുടെ അനുമതിയില്ലാതെ കഥയോ നോവലോ തൊട്ടുപോകരുതെന്ന് അറിയിക്കുന്നത്.


Click it and Unblock the Notifications