»   » പദ്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായുളള രണ്‍വീറിന്റെ രൂപമാറ്റം: വീഡിയോ വൈറല്‍! കാണൂ

പദ്മാവതില്‍ അലാവുദ്ദീന്‍ ഖില്‍ജിയായുളള രണ്‍വീറിന്റെ രൂപമാറ്റം: വീഡിയോ വൈറല്‍! കാണൂ

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്‌പ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോം കീ രാംലീല രാസ് ലീല എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചത്. ഒരു മനോഹര പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. രാമിന്റെയം ലീലയുടെയും അനശ്വര പ്രണയമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. ദീപികയുടെയും രണ്‍വീറിന്റെയും പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചു നിന്നത്.

ഐപിഎല്‍ വേദിയില്‍ ഷാരുഖിനൊപ്പം തിളങ്ങി സിവ ധോണി: ചിത്രങ്ങള്‍ വൈറല്‍! കാണൂ


തിയ്യേറ്റുകളില്‍ നിന്നും മികച്ച പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു ഇത്. രാംലീലയുടെ വിജയത്തിന് ശേഷം ഈ കൂട്ടുക്കെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ബജ്രാവോ മസ്താനി. ബന്‍സാലിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ദീപികയ്ക്കും രണ്‍വീറിനും പുറമെ നടി പ്രിയങ്കാ ചോപ്രയും അഭിനയിച്ചിരുന്നു. ബജ്രാവോ മസ്താനിക്കു ശേഷമാണ് ഈ കൂട്ടുക്കെട്ടിന്റെ തന്നെ ചിത്രമായ പദ്മാവത് പുറത്തിറങ്ങിയിരുന്നത്.


ranveer singh

ചിത്രത്തില്‍ റാണി പദ്മാവതിയായി ദീപിക പദുക്കോണ്‍ എത്തിയപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായാണ് രണ്‍വീര്‍ എത്തിയിരുന്നത്. നടന്‍ ഷാഹിദ് കപൂറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. വിയകോം-18 നിര്‍മ്മിച്ച ഈ ചിത്രം സഞ്ജയ് ലീലാ ബന്‍സാലി തന്നെയായിരുന്നു സംവിധാനം ചെയ്തിരുന്നത്. റിലീസ് ചെയ്യുന്നതിന് മുന്‍പായി ഏറെ വിവാദങ്ങള്‍ നേരിട്ടൊരു ചിത്രമായിരുന്നു പദ്മാവത്.


ranveer singh

ചരിത്രം വളച്ചൊടിച്ചുകൊണ്ടാണ് പദ്മാവത് നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ചില ഹിന്ദു സംഘടനകളായിരുന്നു ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. വിവാദങ്ങളെ തുടര്‍ന്ന് ഏറെ വൈകിയായിരുന്നു പദ്മാവത് തിയ്യേറ്ററുകളിലെത്തിയിരുന്നത്. സെന്‍സറിംഗ് സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നേരിട്ട ചിത്രം ടൈറ്റിലില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു റിലീസ് ചെയ്തിരുന്നത്. ചിത്രത്തില്‍ രണ്‍വീറിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.


ranveer singh

അലാവുദ്ദീന്‍ ഖില്‍ജിയായി മികച്ച പ്രകടനമാണ് രണ്‍വീര്‍ നടത്തിയെതെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളിലെ പണംവാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ചലച്ചിത്രാസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ട പദ്മാവതിന്റെ മേയ്ക്കിങ്ങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. രണ്‍വീര്‍ അലാവുദ്ദീന്‍ ഖില്‍ജിയെന്ന കഥാപാത്രമായി പരിണമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.തന്റെ മകന്‍ ആരാകണമെന്നുളള ആഗ്രഹം വെളിപ്പെടുത്തി കരീന കപൂര്‍! കാണാം


ദിലീപ് ചിത്രം ത്രീഡിയിലൊരുക്കാന്‍ 2.0 ടീമെത്തുന്നു: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

English summary
padmavat movie location video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X