»   » ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

Posted By:
Subscribe to Filmibeat Malayalam

ഏറെ വ്യത്യസ്തകളുമായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രമാണ് പകിട. റോഡ് മൂവിയെന്ന ടാഗുമായിട്ടാണ് ബിജു മേനോനും ആസിഫ് അലിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ നാലഞ്ച് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മദ്യപാനം പിടിക്കപ്പെടുന്നതും അതുമായി കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നവും മാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത്.

മദ്യപാനമെല്ലാം നിര്‍ത്തി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി നല്ല ഇമേജ് ഉണ്ടാക്കാന്‍ ഇവര്‍ തീരുമാനിയ്ക്കുന്നു. എന്നാല്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ ഇവര്‍ ഒരു അപകടത്തില്‍പ്പെടുകയാണ്. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പകിടയുടെ കഥ. ഒരു വലിയ തുകയുടെ ആവശ്യമുണ്ടാവുകയും അത് കണ്ടെത്താനായി വീട്ടിലെ കാര്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ഒരു നായകന്‍. വണ്ടി വില്‍ക്കാനുള്ള അവരുട ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറും അതിന്റെ നിഗൂഡതകളുമാണ് ചിത്രത്തിന്റെ സസ്‌പെന്‍സ്. ഒക്ടോബര്‍ 25നാണ് പകിട തിയേറ്ററുകളിലെത്തുന്നത്.

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

മലയാളത്തില്‍ ഏറെയൊന്നും റോഡ് മൂവികള്‍ പുറത്തിറങ്ങിയിട്ടില്ല. പക്ഷേ ഏറെ പുതുമകളുമായിട്ടാണ് പകിടയെന്ന റോഡ് മൂവി വരുന്നത്.

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

ധനുഷ്‌കോടി, ഡിണ്ടിഗല്‍, ബോഡിമട്ട്, രാമേശ്വരം, തേനി, മധുര തുടങ്ങിയ പ്രകൃതി രമണീയമായ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഏറിയഭാഗങ്ങളും ചിത്രീകരിച്ചത്. കൊച്ചിയും ഒരു പ്രധാന ലൊക്കേഷനാണ്.

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

ബിജു മേനോന്റെ വ്യത്യസ്തമായ ഒരു ലുക്കാണ് പകിടയില്‍ കാണാന്‍ കഴിയുക. അടുത്തിടെ വൈവിധ്യങ്ങള്‍ ഏറെയുള്ള കഥാപാത്രങ്ങളാണ് ബിജുവിന് ലഭിയ്ക്കുന്നത്. അതില്‍ത്തന്നെ ഏറെ പുതുമകളുള്ളൊരു കഥാപാത്രമാണ് പകിടയിലേത്.

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

ആസിഫ്, ബിജു എന്നിവരെക്കൂടാതെ അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം, മാളവിക സായ്, അംബിക മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും തയ്യാറാക്കിയത് ശ്രീജിത്ത് എന്‍, രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ്. സാഗര്‍ ഷെരീഫ്, കര്‍ത്ത സീ ഗള്‍ഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഏറെ പുതുമകളുമായി പകിട പൂര്‍ത്തിയാകുന്നു

സംഗീതസംവധാനത്തിന് ദേശീയ പുരസ്‌കാരം നേടിയ ബിജിബാലാണ് ചിത്രത്തിന് സംഗീതസംവിധാനം നില്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദ്, ജോഫി തകരന്‍, നെല്ലായി ജയന്ത് എന്നിവരാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.


English summary
Pakida, a road movie directed by Sunil Karyattukara, and starring Biju Menon and Asif Ali in the lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam