»   » മമ്മൂട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ടെന്‍ഷന്‍

മമ്മൂട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ടെന്‍ഷന്‍

Posted By:
Subscribe to Filmibeat Malayalam

ഏത് ഭാഷയിലായാലും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയത്തിന് തുടക്കം കുറിയ്ക്കാന്‍ കഴിയുകയെന്നത് പുതുമുഖ താരങ്ങളെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. മലയാളത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം അഭിനയിച്ച് കരിയര്‍ തുടങ്ങാന്‍ കഴിയുന്നത് വലിയ കാര്യമായിട്ടാണ് കണക്കാക്കിപ്പോരുന്നത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനും തുടക്കത്തില്‍ത്തന്നെ താരമൂല്യമേറിയവരായി മാറാനും ഇത്തരത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അരങ്ങേറ്റം നടത്തുന്ന നടിമാര്‍ക്ക് സാധിയ്ക്കാറുണ്ട്.

ഇപ്പോഴിതാ മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പുതിയൊരു താരം കൂടി അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഹിന്ദി ടിവി സീരിയലുകളുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പല്ലവിയാണ് മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ എത്തുന്നത്. വികെ പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് പല്ലവി നായികയാകുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വക്കീല്‍കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിലാണ് പല്ലവി അഭിനയിക്കുന്നത്.

Pallavi

വടക്കേഇന്ത്യക്കാര്‍ക്കിടയില്‍ പല്ലവി സുപരിചിതയാണെങ്കിലും തെന്നിന്ത്യയിലെ അരങ്ങേറ്റത്തെക്കുറിച്ച് തനിയ്ക്കല്‍പ്പം പേടിയുണ്ടെന്ന് പല്ലവി പറയുന്നു. ഇതിന്റെ പ്രധാന കാരണം മമ്മൂട്ടിയെന്ന അഭിനയപ്രതിഭയുടെ കൂടെയാണ് അഭിനയിക്കുന്നത് എന്നതാണെന്നും താരം പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതോര്‍ക്കുമ്പോള്‍ തനിയ്ക്ക് നല്ല ടെന്‍ഷനുണ്ടെന്നും എന്നാല്‍ തന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ഭംഗിയാക്കാന്‍ ശ്രമിക്കുമെന്നും പല്ലവി വ്യക്തമാക്കി.

കുടുംബപരമായി കേരളവുമായി ബന്ധമുണ്ടെങ്കിലും പല്ലവി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അതുകൊണ്ടുതന്നെ മലയാളം അത്ര വശമില്ല. കഥാപാത്രത്തെ മികച്ചതാക്കാന്‍ ഇപ്പോള്‍ മലയാളം പഠിയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് പല്ലവി.

വികെപി ഒരുക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോന്‍ ഒരു ഡിവൈഎസ്പിയുടെ വേഷത്തില്‍ എത്തുന്നുണ്ട്. വൈവി രാജേഷിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുന്നത്.

English summary
V K Prakash's next film will have TV actress Pallavi making her Mollywood debut

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam