Just In
- 46 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 3 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പല്ലവി ചന്ദ്ര ഇനി മോഹന്‍ലാലിനൊപ്പവും
.
മമ്മൂട്ടിയുടെ നായികയായാണ് നൈല ഉഷ എന്ന നടി വെള്ളിത്തിരയിലെത്തിയത്. കുഞ്ഞനന്തന്റെ കട ക്ലിക്കായതോടെ നൈലയ്ക്ക് മലയാളത്തില്‍ തിരക്കേറുകയും ചെയ്തു. രസം എ്ന ചിത്രത്തിലൂടെ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനിച്ചുകൊണ്ടിരിക്കുകയാണ് നൈല. നൈലയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു നടികൂടെ മോഹന്‍ലാലിനൊപ്പം ചേരുന്നു.
വികെ പ്രകാശ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സയലന്റ്സ് എന്ന ചിത്രത്തിലൂടെ മലയാളക്കരയില്‍ എത്തിയ പല്ലവി ചന്ദ്രയാണ് മോഹന്‍ലാലിന്റെ നായികയായി വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രമാണ് പല്ലവിയുടെ രണ്ടാം വരവിന് വഴിയൊരുക്കുന്നത്. ബെയ്സിക്കലി താനൊരു മലയാളിയാണെന്നും മലയാള സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പല്ലവി പറയുന്നു.
മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ വ്യത്യസ്തമായ രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിനെ വച്ച് ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യ മസാല ചിത്രമായിരിക്കും മിസ്റ്റര്‍ ഫ്രോഡെന്നാണ് സൂചന. ബന്ധങ്ങളുടെ കഥയ്ക്കൊപ്പം ആക്ഷനും കൂടി പ്രാധാന്യം നല്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മിയ ജോര്‍ജ്ജ്, സായ് കുമാര്‍, സിദ്ദിഖ്, വിജയകുമാര്‍, വിജയ് ബാബു, അര്ജുന്, അശ്വിന്, ശ്രീരാമന്, ദേവന്, സത്താര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ട്. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മമ്മൂട്ടി നായകനായ സയലന്റ്സില് പല്ലവിയ്ക്ക് ലഭിച്ചത് മികച്ച ഒരു വേഷമായിരുന്നെങ്കിലും ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കളേഴ്സ് ചാലിലെ മധുബാല എന്ന സീരിയലിലൂടെ സുപരിചിതയായ പല്ലവി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെങ്കിലും കുടുംബപരമായി മലയാളിയാണ്