»   » ഐപിഎസ്സുകാരനായി സന്തോഷ് പണ്ഡിറ്റ്

ഐപിഎസ്സുകാരനായി സന്തോഷ് പണ്ഡിറ്റ്

Posted By:
Subscribe to Filmibeat Malayalam

പണ്ഡിറ്റ് വേസ്റ്റാണെന്നല്ല ഇവിടെ പറയുന്നത്. സൂപ്പര്‍സ്റ്റാറിന്റെ പുതിയ തകര്‍പ്പന്‍ ഇറക്കുമതിയെക്കുറിച്ചാണ്. തന്റെ പുതിയ ഗാനത്തിലൂടെ നാടിനെയും നാട്ടുകാരെയും ദുരിതത്തിലാഴ്ത്തുന്ന വേസ്റ്റിനെതിരെയാണ് പണ്ഡിറ്റ് യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. തോമസ് തോപ്പില്‍കുടി രചന നിര്‍വഹിക്കുന്ന കോമിക് ബോയ്‌സിലെ ഗാനരംഗത്താണ് പണ്ഡിറ്റിന്റെ ഈ തകര്‍പ്പന്‍ ഗാനം.

Comic Boys

ഷൈബിന്‍ സംവിധാനം ചെയ്യുന്ന കോമിക് ബോയ്‌സില്‍ 'കരുത്തുറ്റ' ഒരു പൊലീസ് വേഷത്തിലാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിരഞ്ജീവി ഐപിഎസ് എന്ന കിടുക്കന്‍ കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിയ്ക്കുന്നത്.

പൊലീസിന്റെ കാക്കിയാണ് വേഷമെങ്കിലും തന്റെ ട്രേഡ് മാര്‍ക്കായ കോട്ട് ഉപേക്ഷിയ്ക്കാന്‍ സൂപ്പര്‍സ്റ്റാര്‍ തയാറായിട്ടില്ല. അയ്യപ്പ ബൈജുവായി അറിയപ്പെട്ട പ്രശാന്ത് പുന്നപ്രയാണ് സന്തോഷ്പണ്ഡിറ്റിനൊപ്പം പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ വേസ്റ്റ്...വേസ്റ്റ് എന്ന തുടങ്ങുന്ന ഗാനം കഴിഞ്ഞ മാസാവസാനമാണ് യുട്യൂബില്‍ അപ് ലോഡ് ചെയ്തത്. സമൂഹത്തില്‍ നടമാടുന്ന അഴിമതിയെയും കൊള്ളയെയും നാട്ടിലെങ്ങും കുന്നുകൂടുന്ന വേസ്റ്റുമായി കണക്ട് ചെയ്താണ് ഗാനം തയാറാക്കിയിരിക്കുന്നത്. യൂനെസോയാണ് ചിത്രത്തിന്റെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിയ്ക്കുന്നത്.

എന്നാല്‍ പണ്ഡിറ്റ് തരംഗത്തിനുണ്ടായ ഇടിവ് കോമിക് ബോയസിന്റെ ഗാനത്തിലും പ്രതിഫലിയ്ക്കുന്നുണ്ട്. ഗാനം റിലീസായി അരമാസം പിന്നിട്ടിട്ടും വെറും ആയിരത്തി അഞ്ഞൂറോളം പേരാണ് പാട്ടു കാണാനെത്തിയത്.
<center><center><iframe width="560" height="315" src="http://www.youtube.com/embed/hPS3sl6NdSY" frameborder="0" allowfullscreen></iframe></center></center>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam