twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പപ്പയുടെ സ്വന്തം അപ്പൂസ് വീണ്ടും

    By Gokul
    |

    കൊച്ചി: പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ആദ്യചിത്രത്തില്‍ ബാലതാരമായെത്തി മലയാളികളുടെ പ്രയപ്പെട്ടവനായി മാറിയ ബാദുഷ ഒരിക്കല്‍ക്കൂടി മലയാള സിനിമയിലേക്ക് വരുന്നു. മുംബൈ ടാക്‌സി എന്ന ചിത്രത്തിലാണ് ബാദുഷ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജയ്‌സണ്‍ ടി. ജോണ്‍ തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രത്തിന്റെ സംവിധാനം ഫാസില്‍ ബഷീറാണ്.

    1992ലാണ് ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാദുഷ. സിനിമയിലെ അഭിനയത്തിന് 1992 ലെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ബാദുഷ സ്വന്തമാക്കി.

    badusha-appoos

    ശോഭനയും മമ്മൂട്ടിയും നായികാ നായകന്മാരായ സിനിമയിലെ മിക്ക പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ.. എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോള്‍ പാടെടീ.. എന്ന ഗാനം ഇപ്പോഴും മലയാളികളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ പ്രിയപ്പെട്ട ഗാനമാണ്.

    എംബിഎ ബിരുദത്തിനുശേഷം പഴയ അപ്പൂസ് സിനിമയില്‍ വീണ്ടും സജീവമാകാന്‍ പോകുന്നത്. സിനിമയില്‍ തിന്നും പഠനകാലത്ത് മാറിനിന്നെങ്കിലും മമ്മൂട്ടിയുമായി ഫാസിലുമായും നല്ല സൗഹൃദത്തിലായിരുന്നെന്ന് ബാദുഷ പറയുന്നു. മമ്മൂട്ടിയെ പല ചടങ്ങുകളിലും കണ്ടുമുട്ടാറുണ്ടെന്ന് ബാദുഷ പറഞ്ഞു. ഫഹദ് ഫാസിലിന്റെ അടുത്ത സുഹൃത്തുകൂടിയായ ബാദുഷ ഫാസിലുമായുള്ള അടുപ്പവും നിലനിര്‍ത്തുന്നു. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ അനന്തിരവന്‍ കൂടിയാണ് ബാദുഷ.

    English summary
    Pappayude swantham appoos badusha in Mumbai Taxi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X