»   » പറങ്കിമലയിലെ നായിക വിനുത ലാല്‍

പറങ്കിമലയിലെ നായിക വിനുത ലാല്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ പഴയകാലച ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് തുടരുകയാണ് നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ വരാന്‍ പോകുന്ന ചിത്രമാണ് 1981ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം പറങ്കിമല. സേനന്‍ പല്ലശേരി സംവിധാനംചെയ്യുന്ന ചെയ്യുന്ന ചിത്രത്തില്‍ നായിക തങ്കയായി എത്തുന്നത് ബാംഗ്ലൂര്‍ സ്വദേശിയായ പുതുമുഖതാരം വിനുത ലാല്‍ ആണ്.

പ്രണയത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇന്റിമേറ്റായ ഒട്ടനവധി സീനുകളുണ്ട്. പക്ഷേ വിനുത പറയുന്നത് റീമേക്കില്‍ ഇത്രയധികം ഹോട്ട് സീനുകളില്ലെന്നാണ്. അത്തരം വല്ലാത്ത ബോള്‍ഡ് സീനുകളില്‍ താന്‍ അഭിനയിക്കില്ലെന്നും വിനുത പറയുന്നു. ആദ്യ ചിത്രമെന്ന നിലയ്ക്ക് പറങ്കിമലയുടെ സെറ്റില്‍ നിന്നും ഒരുപാട് നല്ല അനുഭവങ്ങളുണ്ടായെന്നും മലയാളചലച്ചിത്രലോകത്തെ ഏറെ ഇഷ്ടപ്പെട്ടുവെന്നും ഈ പുതുമുഖ താരം പറയുന്നു.

Vinutha Lal

പറങ്കിമലയിലെ തങ്ക വളരെ ദരിദ്രമായ കുടുംബത്തില്‍ നിന്നുള്ളവളാണ്. നായകന്‍ അവളരെ ബാല്യകാലസുഹൃത്താണ്. അവര്‍ തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ സൗന്ദര്യം- വിനുത പറയുന്നു. മലയാളം സിനിമാലോകവും തമിഴ് സിനിമാ ലോകവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മലയാളം സെറ്റില്‍ച്ചെന്നാല്‍ അതൊരു വീടുപോലെയാണ്. താരങ്ങളും അണിയറക്കാരുമെല്ലാമായി നല്ല അടുപ്പമുണ്ടിവിടെ. ഷൂട്ടിങ് കഴിഞ്ഞാലും ചില സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷേ തമിഴ് ഇന്‍ഡസ്ട്രി ഇങ്ങനെയല്ല കൂടുതല്‍ പ്രൊഫഷണലാണ്. എല്ലാവരും തിരക്കിലാണ്. പരസ്പരമുള്ള സൗഹൃദങ്ങളും ബന്ധങ്ങളും അവിടെ കുറവാണ്- താരം പറയുന്നു.

കേരളവും കേരളത്തിലെ ഭക്ഷണവും തനിയ്‌ക്കേറെ ഇഷ്ടപ്പെട്ടുവെന്ന് പറയുന്ന വിനുത കൂടുതല്‍ മലയാളചിത്രങ്ങളില്‍ അഭിനയിക്കാനായി താന്‍ മലയാളഭാഷ പഠിയ്ക്കുമെന്നും പറയുന്നു. പറങ്കിമല പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതിനനുസരിച്ച് മാത്രമേ താന്‍ മറ്റ് ചിത്രങ്ങള്‍ സ്വീകരിക്കുകയുള്ളുവെന്നും വിനുത വ്യക്തമാക്കി.

ചിത്രത്തില്‍ വിനുതയുടെ നായകനായി എത്തുന്നത് നടന്‍ ബിയോണ്‍ ആണ്. ഭരതന്റെ മനോഹരമായ ചിത്രങ്ങളിലൊന്നാണ് പറങ്കിമല. റീമേക്ക് ചെയ്യുമ്പോള്‍ ആ ഭരതന്‍ ടച്ചിനോട് നീതിപുലര്‍ത്താന്‍ സേനന്‍ പല്ലിശേരിയ്ക്ക് സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Pretty girl Vinutha Lal from Bengaluru is set to foray into Mollywood through the remake of the 1981 flick Parankimala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam