»   » 20 കോടി ലക്ഷ്യമിട്ട് പറവ കുതിക്കുന്നു, താരരാജക്കന്മാര്‍ എത്രയോ പിന്നില്‍... 20 ദിവസത്തെ കളക്ഷന്‍!

20 കോടി ലക്ഷ്യമിട്ട് പറവ കുതിക്കുന്നു, താരരാജക്കന്മാര്‍ എത്രയോ പിന്നില്‍... 20 ദിവസത്തെ കളക്ഷന്‍!

Posted By: Karthi
Subscribe to Filmibeat Malayalam

സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമായാണ് പറവ. ദുല്‍ഖറിന്റെ അതിഥി വേഷം മാറ്റി നിര്‍ത്തിയാല്‍ താരാധിപത്യമില്ലാത്ത ഒരു മികച്ച സിനിമയെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിച്ച സിനിമയാണ് പറവ.

മമ്മൂട്ടിയുടെ കാറിന് കൈകാണിച്ച് നിര്‍ത്തിയ ആരാധകന് അടിച്ചത് സൂപ്പര്‍ ലോട്ടോ! ഇതാണ് മെഗാസ്റ്റാര്‍!

ഓവിയ രണ്ടും കല്പിച്ചാണ്... പ്രേക്ഷകരെ ഞെട്ടിക്കുന്ന ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, ഇതില്‍ കൂടുതലിനിയെന്ത്?

താര സാന്നിദ്ധ്യം ഇല്ലാതിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പറവയ്ക്ക് സാധിച്ചു. തിയറ്ററിലെത്തിയ 20 ദിവസത്തെ കേരളത്തിലെ കളക്ഷന്‍ പുറത്ത് വരുമ്പോള്‍ ഓണത്തിന് തിയറ്ററിലെത്തിയ താര രാജാക്കന്മാരുടെ ചിത്രങ്ങള്‍ക്കും മുകളിലാണ് പറവ.

മൂന്നാഴ്ച

സെപ്തംബര്‍ 21ന് റിലീസ് ചെയ്ത പറവ തിയറ്ററില്‍ മൂന്നാഴ്ച പിന്നിടുകയാണ്. 20 ദിവസം ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 18.35 കോടിയാണ്. ഇപ്പോഴും മികച്ച പ്രേക്ഷക പ്രാതിനിധ്യമാണ് ചിത്രത്തിനുള്ളത്.

അതിഥിയായി ദുല്‍ഖര്‍

20 മിനിറ്റ് മാത്രം സ്‌ക്രീനില്‍ നിറയുന്ന അതിഥി വേഷത്തിലാണ് ദുല്‍ഖര്‍ പറവയിലെത്തുന്നത്. റിലീസിന് മുമ്പ് തന്നെ തന്റെ കഥാപാത്രത്തേക്കുറിച്ച് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ നായകനാകുന്നത്.

കൊതിപ്പിക്കുന്ന തുടക്കം

സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെ തിയറ്ററിലെത്തുന്ന ഒരു ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കം തന്നെയാണ് താരസാന്നിദ്ധ്യമില്ലാതെ ഈ ചിത്രം സ്വന്തമാക്കിയത്. ആദ്യ ദിനം രണ്ട് കോടിക്ക് മുകളില്‍ സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനവും അത് ആവര്‍ത്തിച്ചു. രണ്ട് ദിവസം കൊണ്ട് 4.18 കോടി ചിത്രം നേടി.

താഴോട്ട് പോയില്ല

ആദ്യ ദിനങ്ങളില്‍ ലഭിച്ച കളക്ഷനില്‍ കാര്യമായ ഇടിവ് അഞ്ചാം ദിനത്തിലും ചിത്രത്തിന് സംഭവിച്ചില്ല. ഓണച്ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ തിയറ്ററില്‍ നിറഞ്ഞ് നിന്നപ്പോഴും പറവയുടെ കളക്ഷന്‍ സ്റ്റഡിയായിരുന്നു. അഞ്ച് ദിവസം കൊണ്ട് 9.91 കോടിയാണ് ചിത്രം നേടിയത്.

രാമലീല തരംഗത്തിലും പതറിയില്ല

തിയറ്ററുകളെ ഇളക്കി മറിച്ചെത്തിയ രാമലീലയുടെ തരംഗത്തിലും കാര്യമായ ഇളക്കം പറവയ്ക്ക് ഉണ്ടായില്ല. മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ ചിത്രം എട്ട് ദിവസം കൊണ്ട് 12.23 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം നേടിയത്.

ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം

പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ചെറുതെങ്കിലും ശക്തമായ കഥാപാത്രമായി പറവയില്‍ ദുല്‍ഖര്‍ എത്തിയത്.

നിര്‍മാതാവായി അന്‍വര്‍ റഷീദ്

ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

English summary
Parava twenty days Kerala gross collection is 18.35 crores only.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam