»   » ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവും ചേര്‍ന്നൊരു സംഭാഷണം, പൃഥ്വിയ്‌ക്കൊപ്പം പാരീസ് ലക്ഷ്മി

ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവും ചേര്‍ന്നൊരു സംഭാഷണം, പൃഥ്വിയ്‌ക്കൊപ്പം പാരീസ് ലക്ഷ്മി

Posted By: Sanviya
Subscribe to Filmibeat Malayalam

മുരളിഗോപിയുടെ തിരക്കഥയില്‍ ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാന്‍. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ്.

ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ബാംഗ്ലൂര്‍ ഡേയ്‌സ്, സാള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പാരീസ് ലക്ഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

prithviraj-pariselakshmi-04

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയാണ് പാരീസ് ലക്ഷ്മിയുടേത്. ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകള്‍ ഇടകലര്‍ന്നൊരു സംഭാഷണമാണ് ചിത്രത്തില്‍ തനിക്കെന്ന് പാരീസ് ലക്ഷ്മി പറയുന്നു. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.

ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹനീഫ് മുഹമ്മദാണ് ചിത്രത്തിന്റെ ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. പൂനെ, മുംബൈ, നാസിക് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Paris Lakshmi in Tiyaan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam