»   » ആവേശമായി മമ്മൂട്ടി ചിത്രം പരോളിലെ പുതിയ ഗാനം: വീഡിയോ കാണാം

ആവേശമായി മമ്മൂട്ടി ചിത്രം പരോളിലെ പുതിയ ഗാനം: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോള്‍. സഖാവ് അലക്‌സ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ഇനിയ,മിയാ ജോര്‍ജ്ജ് എന്നിവരാണ് നായികമാര്‍. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് പരോള്‍. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സഖാവ് അലക്‌സ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

തകര്‍പ്പന്‍ ഡപ്പാംകൂത്ത് ഡാന്‍സുമായി അനുപമ: വൈറലായി വീഡിയോ! കാണാം


പ്രമേയത്തിലും മമ്മൂട്ടിയുടെ ലുക്കിലും ഏറെ പ്രത്യേകതയുളള ചിത്രമാണ് പരോള്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. . നേരത്തെ മാര്‍ച്ച് 31ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം ഇന്നത്തേക്ക് റിലീസ് മാറ്റിയിരുന്നെങ്കിലും അവസാന നിമിഷം അണിയറപ്രവര്‍ത്തകര്‍ റീലീസ് മാറ്റിവെക്കുകയായിരുന്നു. 


parol

സിദ്ദിഖ്,സുരാജ് വെഞ്ഞാറമൂട്,ലാലു അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ ആക്ഷന്‍ഹീറോ ബിജുവിലൂടെ ശ്രദ്ധേയനയായ അരിസ്‌റ്റോ സുരേഷ് പാടിയ ഗാനം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിക്ക് ജയിലില്‍ നിന്നും പരോള്‍ ലഭിക്കുന്നത് ആഘോഷിക്കുന്ന സഹപ്രവര്‍ത്തകരെയാണ് ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്.


parole

അരിസ്റ്റോ സുരേഷ് തന്നെയാണ് ഈ പാട്ട് എഴുതിയിരിക്കുന്നത്. പരോള്‍ പാട്ടിനു ശേഷം ചിത്രത്തിലെ മറ്റൊരു ഗാനം കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. വിജയ് യേശുദാസ് പാടിയ ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കൂ നിങ്ങള്‍ സഖാക്കളേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശരത്താണ് ഈ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്.കര്‍ണ്ണന്റെ തിരക്കഥയുമായി ശബരിമലയിലെത്തി ആര്‍എസ് വിമല്‍; ചിത്രങ്ങള്‍ വൈറല്‍! കാണാം


ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം

English summary
parol movie new video song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X