»   » മമ്മൂട്ടിയുടെ പരോള്‍ ഹിറ്റായോ അതോ പൊളിഞ്ഞോ? ബോക്‌സോഫീസില്‍ നൂറ്‌മേനി കൊയ്യുമെന്ന് പ്രവചനങ്ങള്‍!

മമ്മൂട്ടിയുടെ പരോള്‍ ഹിറ്റായോ അതോ പൊളിഞ്ഞോ? ബോക്‌സോഫീസില്‍ നൂറ്‌മേനി കൊയ്യുമെന്ന് പ്രവചനങ്ങള്‍!

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ പരോള്‍ ഹിറ്റായോ അതോ പൊളിഞ്ഞോ?

മമ്മൂട്ടിയുടെ അടുത്ത ഹിറ്റ് സിനിമയായി പരോള്‍ മാറിയിരിക്കുകയാണ്. ഈസ്റ്ററിന് മുന്നോടിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമ വിഷുവിനോടനുബന്ധിച്ചാണ് വന്നിരിക്കുന്നത്. സിനിമയ്ക്ക് വന്‍ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്. തുടക്കം തന്നെ പ്രേക്ഷകര്‍ മികച്ചതെന്ന് വിലയിരുത്തിയതോടെ വരും ദിവസങ്ങളില്‍ സിനിമ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല..

വില്ലനായി മമ്മൂക്കയുടെ അടുത്ത സര്‍പ്രൈസ് ഉടന്‍? പരേള്‍ ഹിറ്റാണെന്ന് പ്രേക്ഷകര്‍! ഇരട്ടി സന്തോഷം..

ഏപ്രില്‍ 6 ന് അഞ്ച് സിനിമകളായിരുന്നു റിലീസിനെത്തിയത്. മമ്മൂട്ടിയുടെ പരോള്‍ ബിഗ് റിലീസായി മാറിയപ്പോള്‍, ബിജു മേനോന്റെ ഒരായിരം കിനാക്കള്‍ എന്ന സിനിമയ്ക്കും നല്ല അഭിപ്രായമാണ് കിട്ടിയിരിക്കുന്നത്. ഇത്തവണ ബോക്‌സോഫീസില്‍ മമ്മൂട്ടി ചിത്രത്തിന് ഹിറ്റാവാന്‍ കഴിയുമോ എന്നായിരുന്നു ആരാധകരുടെ സംശയം.


ബിഗ് റിലീസ്

പരോളിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. മെഗാസ്റ്റാറിന്റെ സിനിമയായതിനാല്‍ വലിയ പ്രധാന്യത്തോടെയാണ് പരോള്‍ തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ മാത്രം 140 ഓളം സ്‌ക്രീനുകളാണ് പരോളിന് പ്രദര്‍ശനത്തിന് കിട്ടിയിരിക്കുന്നത്. കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും പരോള്‍ ഇന്ന് തന്നെ റിലീസ് ചെയ്തിരുന്നു. ഇതോടെ സിനിമ മോശമില്ലാത്ത പ്രകടനം ആദ്യദിവസങ്ങളില്‍ തന്നെ കാഴ്ച വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

മികച്ചതെന്ന് പ്രേക്ഷകര്‍ വിലയിരുത്തുകയും പോസീറ്റിവ് റിവ്യൂ വന്നാലും പല സിനിമകളും ബോക്‌സോഫീസില്‍ കളക്ഷന്റെ കാര്യത്തില്‍ പിന്നോട്ട് പോവാറുണ്ട്. അത്തരത്തില്‍ നല്ല അഭിപ്രായം നേടിയിട്ടും ബോകോസഫീസില്‍ പരോള്‍ കാര്യമായ പ്രകടനം കാഴ്ച വെക്കുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാല്‍ അതില്‍ ആശങ്ക വേണ്ടെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വന്നിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പരോളിന് 15 പ്രദര്‍ശനം വീതമാണ് ലഭിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്ക് കിട്ടാവുന്നതില്‍ മികച്ച പിന്തുണ തന്നെയാണ് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.


കളക്ഷന്‍ പ്രവചനം..

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പരോളിന് മോശമില്ലാത്ത തുടക്കം തന്നെയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി കോടികള്‍ തന്നെ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ദിനത്തില്‍ 2 കോടി വരെ കിട്ടാന്‍ സാധ്യതയുള്ളതായിട്ടാണ് പ്രവചനങ്ങള്‍ നടക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുമുള്ള കളക്ഷന്‍ കൂടിയാവുമ്പോള്‍ പരോള്‍ ആദ്യദിനം കളക്ഷന്റെ കാര്യത്തില്‍ ഒട്ടും മോശം വരുത്തില്ലെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ട് വരുന്നതോട് കൂടി അക്കാര്യത്തില്‍ ഒരു തീരുമാനം ആവും.


മികച്ച സിനിമ

നിരന്തരം ആവര്‍ത്തിച്ച് വരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു കഥയുമായിട്ടാണ് പരോളിന്റെ വരവ്. മാത്രമല്ല മലയാളത്തില്‍ ഇന്ന് വരെ ഇറങ്ങിയ സഖാവ് കഥാപാത്രങ്ങൡ നിന്നും വേറിട്ട് നില്‍ക്കുന്ന വേഷമാണ് സഖാവ് അലക്‌സ്. കുടുംബ പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യം വെച്ചിരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വാദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും പരോള്‍. ആരാധകര്‍ വലിയ ആവേശത്തോട് കൂടിയാണ് സിനിമയെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ പലയിടങ്ങളിലും കൂറ്റന്‍ കട്ടൗട്ടുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..

English summary
Parole box office prediction: A good start for the film guaranteed?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X