»   » സജീവന്റെ ബാഡ് ബോയ്‌സിലൂടെ പാര്‍ത്ഥിപന്‍ വീണ്ടും

സജീവന്റെ ബാഡ് ബോയ്‌സിലൂടെ പാര്‍ത്ഥിപന്‍ വീണ്ടും

Posted By: Super
Subscribe to Filmibeat Malayalam
Parthipan
തമിഴകത്തുനിന്നും മലയാളത്തിലേയ്ക്കും മലയാളത്തില്‍ നിന്നും തമിഴകത്തേയ്ക്കും എത്തി അഭിനയിക്കുന്ന നടിമാരും നടന്മാരും ഏറെയാണ്. മുമ്പ് നടിമാരായിരുന്നു ഇക്കാര്യത്തില്‍ ഏറെ മുന്നില്‍. മലയാളി താരങ്ങള്‍ തമിഴകത്ത് വെന്നിക്കൊടി പാറിച്ചപ്പോള്‍, ചില തമിഴ്‌നടിമാര്‍ മലയാളക്കരയിലെ നിത്യസാന്നിധ്യമായി മാറിയിട്ടുണ്ട്.

എന്നാല്‍ അടുത്തകാലത്തായി തമിഴകത്തെ മുന്‍നിര നായക നടന്മാരും മലയാളത്തില്‍ അരക്കൈ നോക്കാനെത്തുന്നത് പതിവായിട്ടുണ്ട്. പാര്‍ത്ഥിപന്‍, പശുപതി, ശരത്കുമാര്‍, സത്യരാജ് തുടങ്ങി വലിയ താരനിരതന്നെ ഇത്തരത്തില്‍ മലയാളത്തിലുമെത്തി. ഇക്കൂട്ടത്തില്‍ പാര്‍ത്ഥിപന്‍ വീണ്ടും മലയാളചിത്രത്തില്‍ അഭിനയിക്കാനെത്തുകയാണ്. നേരത്തേ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയെന്ന ചിത്രത്തിലും മേല്‍വിലാസം എന്ന ചിത്രത്തിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച പാര്‍ത്ഥിപന്‍ ഇത്തവണ സംവിധായകന്‍ സജീവന്റെ ബാഡ് ബോയ്‌സിലൂടെയാണ് വരുന്നത്. സിദ്ദിഖ്, സായ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന നടന്മാര്‍.

ഇവര്‍ക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് പാര്‍ത്ഥിപന്റേത്. തങ്ങളുടെ ഗ്രാമത്തില്‍ അടിക്കടി പ്രശ്‌നങ്ങളുണ്ടാക്കുന്ന മൂന്ന് സുഹൃത്തുക്കെളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരുസമയത്ത് ഇവര്‍ മൂന്നുപേരും സൈന്യത്തില്‍ ചേരാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്. ഔദ്യോഗികകാലം കഴിഞ്ഞ് വിരമിച്ച നാട്ടിലെത്തുമ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയെന്ന പഴയ ശീലത്തിലേയ്ക്കുതന്നെ ഇവര്‍ തിരിച്ചെത്തുകയാണ്.

എന്നാല്‍ ഒരു യുവാവ് ഇവര്‍ക്കിടയിലേയ്ക്ക് കടന്നുവരുന്നതോടെ സംഭവങ്ങള്‍ ആകെ മാറിമറിയുകയാണ്. വളരെ രസകരമായ ഈ ചിത്രം യുവാക്കളെയും മുതിര്‍ന്നവരെയും ഏറെ രസിപ്പിക്കുമെന്ന് സംവിധായകന്‍ സജീവന്‍ പറയുന്നു. സജീവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്

English summary
After delivering commendable performances in Narendran Makan Jayakanthan Vaka and Melvilasam, Kollywood actor Parthepan is now back in Mollywood. In Sajeevan's Bad Boys, Parthepan will share screen space with Siddique, Sai Kumar and Maniyanpilla Raju.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam