For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോവിഡ് പോരാളികളെ സഹായിക്കാം; ഇന്റർനെറ്റിൽ തരംഗമായി ജോഷ് ആപ്പ് ക്യാമ്പയിൻ

  |

  മനുഷ്യരാശിക്ക് ഭീഷണി ഉയർത്തി കോവിഡ് മഹാമാരി തുടരുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നട്ടംതിരിയുന്ന രാജ്യത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. ഈ അവസരത്തില്‍ കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാൻ ഡെയ്‌ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് രംഗത്തു വരികയാണ്.

  കോവിഡിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ടുള്ള 'ബ്ലൂ റിബ്ബണ്‍' ക്യാമ്പയിന് ജൂൺ 5 -നാണ് ഡെയ്‌ലിഹണ്ട് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായുള്ള #IAmABlueWarrior (ബ്ലൂവാരിയർ) എന്ന ഹാഷ്ടാഗ് പ്രചരണവും ധനസമാഹരണവും ഇന്ത്യയുടെ നാനാകോണിലും ശ്രദ്ധ നേടുകയാണ്. ജൂൺ 18 വരെ ബ്ലൂ റിബ്ബൺ ക്യാമ്പയിൻ തുടരും.

  Participate In Josh Apps Campaign To Help Indias COVID Warriors

  ജോഷ് ആപ്പിലെ നിരവധി സെലിബ്രിറ്റികളും ക്രിയേറ്റർമാരും ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത് കാണാം. റാപ്പര്‍ ബാദ്ഷാ, ഫൈസു, സമീക്ഷ, അദ്‌നാന്‍, വിശാല്‍, ഫൈസ്, ഭവിന്‍, ഹസ്‌നൈന്‍, ഷാദന്‍ തുടങ്ങിയ പ്രമുഖർ കോവിഡിനെതിരായ പോരാട്ടത്തിൽ ഡെയ്‌ലിഹണ്ടിനൊപ്പം കൈകോർത്തുകഴിഞ്ഞു. മഹാമാരി മൂലം ദുരിതത്തിലായവരെ സഹായിക്കുന്നതിനായി ഇവര്‍ നിരവധി ബോധവത്കരണ വീഡിയോകള്‍ നിര്‍മ്മിക്കുകയും ധനസമാഹരണത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

  കാഴ്ച്ചക്കാരെ പിടിച്ചിരുത്തുന്ന വീഡിയോ ലോകം ജോഷ് ആപ്പിന്റെ പ്രധാന സവിശേഷതയാണ്. ദശലക്ഷക്കണക്കിനുള്ള ജോഷ് ആപ്പ് ഫോളോവേഴ്‌സിന് 'ബ്ലൂ റിബണ്‍' ക്യാമ്പയിന്റെ ഭാഗമാവാൻ ഇപ്പോൾ അവസരമുണ്ട്.

  ഞായറാഴ്ച്ച ബ്ലൂറിബ്ബണ്‍ ക്യാമ്പയിന്റെ ഭാഗമായി 14 പ്രമുഖ ക്രിയേറ്റര്‍മാർ പങ്കെടുത്ത ലൈവ് സെഷനും ജോഷ് ആപ്പ് ഇൻസ്റ്റഗ്രമിൽ സംഘടിപ്പിക്കുകയുണ്ടായി. മോഹക് മഗ്നാനി, ഖുശ്ബു സിംങ്, തരുണ്‍ ഡാന്‍സ് സ്റ്റാര്‍, ആകാന്‍ഷ വോറ, സിമ്രാന്‍, പ്രിന്‍സ് ഗുപ്ത, സോനാല്‍ ബദൗരിയ, ഇശാന്യ എം, ഗംഗ് 13 ഒഫീഷ്യല്‍, പേരി ശീതള്‍, ചെറി ബോംബ്, ദീപക് തുള്‍സിയാന്‍, സഞ്ജന, കിംങ്‌സ് യുണൈറ്റഡ് എന്നീ 14 ഡാന്‍സ് ക്രിയേറ്റര്‍മാരാണ് ഇന്ന് (13 ജൂണ്‍ 2021) ക്യാമ്പയിന് പിന്തുണയേകി ലൈവിൽ വന്നത്.

  തിങ്കളാഴ്ച്ച മറ്റൊരു സർപ്രൈസ് ജോഷ് ആപ്പ് നിങ്ങൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്. സംഭവം എന്താണെന്നല്ലേ? ബ്ലൂ റിബ്ബൺ ക്യാമ്പയിന്റെ ഭാഗമാവാൻ ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനും നിര്‍മ്മാതാവുമായൊരു വ്യക്തി നാളെ ജോഷ് ആപ്പിനൊപ്പം ചേരും. അതാരാണെന്ന് അറിയാൻ ജോഷ് ആപ്പിന്റെ ലോകത്തേക്ക് കടന്നുവരൂ!

  Participate In Josh Apps Campaign To Help Indias COVID Warriors

  മുഴുവൻ ജോഷ് ആപ്പ് ഉപയോക്താക്കൾക്കും ബ്ലൂ റിബ്ബൺ ക്യാമ്പയിനിൽ പങ്കുചേരാൻ അവസരമുണ്ട്. ജോഷ് ആപ്പിൽ ക്രിയാത്മകതയും സർഗാത്മകയും ഉപയോഗിച്ച് നിങ്ങൾക്കും കോവിഡിനെതിരെ അവബോധ സന്ദേശം സൃഷ്ടിക്കാം. ജോഷ് ആപ്പിലുള്ള #IAmABlueWarrior ചലഞ്ചില്‍ പങ്കെടുക്കേണ്ടത് എങ്ങനെയെന്ന് ചുവടെ അറിയാം.

  താഴെ നൽകിയിട്ടുള്ള എട്ട് വിഷയങ്ങൾ അടിസ്ഥാനമാക്കി വേണം ബ്ലൂ റിബ്ബൺ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ സൃഷ്ടിക്കേണ്ടത്.

  1. ഇരട്ട മാസ്ക് ധരിക്കുന്നതിന്റെ ആവശ്യം

  2. വാക്‌സിന്‍ ബോധവത്കരണം

  3. കോവിഡ് 19 വസ്തുതകള്‍

  4. സാമൂഹിക അകലം പാലിക്കല്‍

  5. ശുചിത്വത്തിന്റെ പ്രാധാന്യം

  6. കോവിഡ് ശുചിത്വം

  7. വീട്ടില്‍ സുരക്ഷിതരായിരിക്കുക

  8. ഓക്‌സിജന്‍ ബോധവത്കരണം

  വീഡിയോകളില്‍ ഉപയോഗിക്കേണ്ട ഹാഷ്ടാഗ്: #IAmABlueWarrior

  വീഡിയോ ക്രിയേറ്റ് ചെയ്യുമ്പോള്‍ മുകളിൽ നൽകിയ ഹാഷ് ടാഗ് മറക്കാതെ ഉപയോഗിക്കണം. ഒപ്പം നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രം ബ്ലൂവാരിയര്‍ ലോഗോയിലേക്ക് മാറ്റുകയും വേണം.

  ജോഷ് ആപ്പിലെ #IAmABlueWarrior ചലഞ്ചിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

  ബ്ലൂറിബ്ബണ്‍ ക്യാമ്പയിനിന്റെ ആദ്യഘട്ടത്തിൽ പ്രശസ്ത സംഗീത സംവിധായകൻ ക്ലിന്റണ്‍ സെറെജോ പുറത്തിറക്കിയ 'ദില്‍ സേ ജോടേ' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജോഷ് ആപ്പിന് വേണ്ടി സെറേജോ സമർപ്പിച്ച ഈ വീഡിയോ ഗാനത്തിൽ പല ഇൻഫ്ളുവൻസേഴ്സും പങ്കെടുക്കുകയുണ്ടായി.

  The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam

  സെറേജോയുടെ #IAmABlueWarrior ഹിന്ദി ഗാനം ചുവടെ കാണാം.

  സെറേജോയുടെ #IAmABlueWarrior മലയാളം ഗാനം ഇവിടെ കാണാം.

  സെറേജോയുടെ #IAmABlueWarrior കന്നഡ ഗാനം ഇവിടെ കാണാം.

  സെറേജോയുടെ #IAmABlueWarrior തെലുഗു ഗാനം ഇവിടെ കാണാം.

  സെറേജോയുടെ #IAmABlueWarrior തമിഴ് ഗാനം ഇവിടെ കാണാം.

  മഹാമാരിയില്‍ ബുദ്ധിമുട്ടിലായവരെ സഹായിക്കുക എന്ന ലക്ഷ്യമാണ് ബ്ലു റിബ്ബൺ ക്യാമ്പയിൻ മുറുക്കെപ്പിടിക്കുന്നത്. ഒരാഴ്ചയെന്ന കൊണ്ടുതന്നെ 3 കോടി രൂപ വരെ സമാഹരിക്കാന്‍ ഈ ഉദ്യമത്തിന് സാധിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി കിട്ടുന്ന മുഴുവന്‍ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (പിഎം കെയേഴ്‌സ് ഫണ്ട്) ജോഷ് സമർപ്പിക്കും.

  #IAmABlueWarrior ചലഞ്ചിന്റെ ഭാഗമായി സൃഷ്ടിക്കുന്ന വീഡിയോ ശ്രേണിക്ക് മികച്ച പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമിലും ജോഷ് ആപ്പിലും ലഭിക്കുന്നത്. അതുകൊണ്ട് ഇനിയും കാത്തു നില്‍ക്കണോ? ഇന്നുതന്നെ ജോഷ് ആപ്പിൽ ലോഗിന്‍ ചെയ്യൂ — #IAmABluewarrior ചലഞ്ചിൽ പങ്കെടുക്കൂ!

  Read more about: india
  English summary
  Participate In Josh App's Campaign To Help India's COVID Warriors. Read in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X