twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറുദീസയ്ക്ക് അന്തര്‍ദേശീയ പുരസ്‌കാരം

    By Aswathi
    |

    കൊച്ചി: ആര്‍ ശരത് സംവിധാനം ചെയ്ത് നടന്‍ തമ്പി ആന്റണി നിര്‍മ്മിച്ച പറുദീസയ്ക്ക് 2013 ആംസ്റ്റര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌ക്കാരം. ക്രിസ്റ്റര്‍ വാന്‍ഗോഗ് അവാര്‍ഡിനായി ഇരുപത് രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് സിനിമകള്‍ മാറ്റുരച്ച ആംസ്റ്റര്‍ഡാം ചലച്ചിത്രമേളയിലാണ് പറുദീസ അന്താരാഷ്ട്ര ബഹുമതി സ്വന്തമാക്കിയത്. വിശ്വാസവും പുരോഗമന വാദവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

    തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി കൂടുതന്‍ ജനപ്രിയത കണക്കിലെടുത്താണ് ശരത് പറുദീസ ഒരുക്കിയത്. കത്തോലിക്ക പുരോഹിതന്‍ ആഞ്ഞിലിത്താനത്തിന്റെ വേഷത്തില്‍ ശ്രീനിവാസനാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. കപ്യാര്‍ ജോസായി തമ്പി ആന്റണിയും ഒരു പ്രധാന വേഷം കൈകാര്യ ചെയ്തു. ഇവരെ കൂടാതെ ശ്വേത മേനോന്‍, ജഗതി ശ്രീകുമാര്‍, വിഷ്ണു പ്രിയ തുടങ്ങിയവരും അവരവരുടെ ഭാഗം ഭംഗിയാക്കി ചിത്രം വിജയിപ്പിച്ചു.

    Parudeesa

    കായല്‍ ഫിലീംസിന്റെ ബാനറില്‍ തമ്പി ആന്റണിയാണ് പറുദീസ നിര്‍മ്മിച്ചത്. ചിത്രത്തിനു വേണ്ടി ഒരു ഗാനവും തമ്പി എഴുയിരുന്നു. ഒഎന്‍വി കുറുപ്പാണ് മറ്റ് ഗാനങ്ങള്‍ എഴുതിയത്. സംഗീതം ഔസേപ്പച്ചനും ഛായാഗ്രഹണം സജിന്‍ കളത്തിലും നല്‍കി. തിരക്കഥയും സംഭാഷണവും വിനു എബ്രഹാമിന്റേതാണ്. മലയോര പ്രദേശമായ മേലുകാവിലിന്റെയും ഈരാട്ടുപേട്ടയുടെയും ദൃശ്യഭംഗിയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

    English summary
    Malayalam film Parudeesa received award for the best editing in Amsterdam film festival.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X