»   » പുരസ്‌കാരത്തിളക്കത്തില്‍ പാര്‍വതി: മികച്ച നടിയാകുന്നത് ഇത് രണ്ടാം തവണ

പുരസ്‌കാരത്തിളക്കത്തില്‍ പാര്‍വതി: മികച്ച നടിയാകുന്നത് ഇത് രണ്ടാം തവണ

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോഴുളള മികച്ച നടിമാരിലൊരാളാണ് പാര്‍വ്വതി. സംസ്ഥാന പുരസ്‌കാര നേട്ടം രണ്ടാം തവണ ലഭിക്കുമ്പോഴും അവര്‍ സിനിമയോട് കാണിക്കുന്ന അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അംഗീകരിക്കപ്പെടുന്നത്. ഇത്തവണ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് പാര്‍വ്വതിക്ക് മികച്ച നടിക്കുളള അവാര്‍ഡ് ലഭിച്ചത്. ഇറാഖില്‍ ഐ.എസ് തീവ്രവാദികളുടെ പിടിയില്‍പ്പെട്ട് നാട്ടില്‍ തിരിച്ചുവരാന്‍ ബുദ്ധിമുട്ടിയ നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രം പാര്‍വ്വതി എന്ന നടിയുടെ കൈയില്‍ ഭദ്രമായിരുന്നു.

actress parvathi

സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളിലും പാര്‍വ്വതിയുടെ പ്രകടനം ഗംഭീരമായിരുന്നു. തികച്ചും അര്‍ഹിച്ച പുരസ്‌കാരം തന്നെയാണ് ഇത്തവണ പാര്‍വ്വതിക്ക് ജുറി നല്‍കിയത്. 2015ലായിരുന്നു പാര്‍വ്വതിക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. എന്നു നിന്റെ മൊയ്തീന്‍,ചാര്‍ളി എന്നീ ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അന്ന് അവാര്‍ഡ് ലഭിച്ചത്. എന്നു നിന്റെ മൊയ്തീനില്‍ കാഞ്ചനമാലയായി വിസ്മയിച്ചപ്പോള്‍ ചാര്‍ളിയില്‍ ടെസ്സ എന്ന വേറിട്ടൊരു കഥാപാത്രത്തിന് പാര്‍വ്വതി ജീവന്‍ നല്‍കി.

parvathi

2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്‌തെങ്കിലും ഇടയ്ക്ക് ഒരു ഗ്യാപ് ഉണ്ടായി.2014ല്‍ ഇറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം ബാംഗളൂര്‍ ഡേയ്‌സിലെ ആര്‍ ജെ സേറ എന്ന കഥാപാത്രമാണ് പാര്‍വ്വതിക്ക് മലയാളത്തിലേക്കുളള ഒരു മികച്ച തിരിച്ചുവരവിന് വഴിയൊരുക്കിയത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

parvathi

തുടര്‍ന്നാണ് കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ പാര്‍വ്വതിയെ തേടിയെത്തുന്നത്. തനിക്ക് ലഭിച്ച അവാര്‍ഡില്‍ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം ഡബ്യൂസിസിയ്ക്ക് സമര്‍പ്പിക്കുന്നുവെന്നുമാണ് അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം പാര്‍വ്വതി പറഞ്ഞത്. അവാര്‍ഡ് നേട്ടത്തിന്റെ നിറവില്‍ അന്തരിച്ച സംവിധായക പ്രതിഭ രാജേഷ് പിളളയെയും താരം സ്മരിക്കുന്നുണ്ട്.

parvathii

ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെ വേദിയില്‍ മമ്മൂട്ടി ചിത്രമായ കസബയെക്കുറിച്ചുളള പാര്‍വ്വതിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിനിടെ സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചത്. കസബ വിവാദത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലും മറ്റും നടിക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

English summary
parvathi got this state award in second time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam