»   » മേനകയ്ക്കും സുരേഷ് കുമാറിനുമൊപ്പം നവവധുവായി പാര്‍വതി രതീഷ്, വിവാഹ വീഡിയോ ടീസര്‍ വൈറല്‍!

മേനകയ്ക്കും സുരേഷ് കുമാറിനുമൊപ്പം നവവധുവായി പാര്‍വതി രതീഷ്, വിവാഹ വീഡിയോ ടീസര്‍ വൈറല്‍!

By: Nihara
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ മധുരനാരങ്ങയിലൂടെയാണ് രതീഷിന്റെ മകള്‍ പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. അടുത്തിടെയായിരുന്നു ഈ താരപുത്രി വിവാഹിതയായത്. വിവാഹത്തിന്റെ ടീസര്‍ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ദുബായില്‍ ഉദ്യോഗസ്ഥനായ മിലുവാണ് പാര്‍വതിയെ ജീവിതസഖിയാക്കിയത്. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാരംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച് സല്‍മാന്‍ ഖാനും കത്രീനയും, ബന്ധം പൊടിതട്ടിയെടുത്തോ?

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പരിഹസിച്ചവര്‍ക്ക് സുരാജ് നല്‍കിയ മറുപടി..കിടിലന്‍ പ്രതികരണം!

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ പാര്‍വതിക്ക് സിനിമാരംഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ ചിത്രമായ മധുരനാരങ്ങയ്ക്ക് ശേഷം ലച്ച്മി എന്ന ഹൊറര്‍ ചിത്രത്തിലാണ് താരം വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പാര്‍വതിക്ക് പരിക്കേറ്റിരുന്നു.

Parvathy Ratheesh

മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ പാര്‍വതിക്കും സഹോദരങ്ങള്‍ക്കും സുരേഷ് ഗോപി, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മമ്മൂട്ടി തുടങ്ങിയവരായിരുന്നു സഹായകമായത്. പാര്‍വതിയുടെ വിവാഹ ചടങ്ങും ഇവര്‍ തന്നെയാണ് നടത്തിയത്. മേനക സുരേഷ് കുമാറും സുരേഷ് കുമാറുമാണ് വിവാഹ ചടങ്ങ് നിയന്ത്രിച്ചത്. പാര്‍വതിയുടെ കൈ പിടിച്ച് വരന്‍ മിലുവിനെ ഏല്‍പ്പിച്ചത് സുരേഷ് കുമാറാണ്. സുരേഷ് ഗോപി കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു. ജലജ , വിധുബാല, സുരാജ് വെഞ്ഞാറമൂട്, സുധീഷ് , ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

English summary
Parvathy Ratheesh marriage video teaser getting viral in Youtube.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam