»   » ബിജു മേനോന്റെ നായികയായി പാര്‍വതി, ഹരികുമാറിന്റെ അടുത്ത ചിത്രത്തില്‍!

ബിജു മേനോന്റെ നായികയായി പാര്‍വതി, ഹരികുമാറിന്റെ അടുത്ത ചിത്രത്തില്‍!

Posted By: Akhila KS
Subscribe to Filmibeat Malayalam

മികച്ച അഭിനയംകൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ നടി പാര്‍വതിയുടെ സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ വളരെ സെലക്ടീവായ പാര്‍വതിയുടെ അടുത്ത ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഈ വര്‍ഷം ഒരു ബോളിവുഡ് ചിത്രത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്ക് പുറമേ നടി മറ്റൊരു ചിത്രത്തിനും ഡേറ്റ് നല്‍കിയിട്ടുണ്ട്. ഹരികുമാറിന്റെ അടുത്ത ചിത്രത്തിലാണ് നായികയായി എത്തുന്നത്. മറ്റൊരു പ്രത്യേകത, പ്രേക്ഷകരുടെ പ്രിയങ്കരനായ ബിജു മേനോന്റെ നായികയായാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. സംവിധായകന്‍ ഹരികുമാറാണ് ചിത്രത്തെ കുറിച്ച് സൂചിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

parvathy

റോഷ്ണി ദിനകറിന്റെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി ചിത്രമായ മൈ സ്‌റ്റോറിയില്‍ താര എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം 2017ലെ ലവകുശ എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ഒരായിരം കിനാക്കള്‍ എന്ന ചിത്രത്തിലും ബിജു മേനോന്‍ നായക വേഷം അവതരിപ്പിക്കുന്നുണ്ട്. രക്ഷാധികാരി ബൈജു ഒപ്പ്, ലക്ഷ്യം, ഷെര്‍ലോക് ടോംസ് എന്നീ ചിത്രങ്ങളാണ് ബിജു മേനോന്റെ 2017ലെ ചിത്രങ്ങള്‍.

മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

കറുത്ത വസ്ത്രത്തിൽ അഡാറ് ലുക്ക്മായി പ്രിയ വര്യർ! താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

നദിക്കപ്പുറത്തെ ലോകങ്ങളിലേക്ക് ഒരു ചെറുതോണി യാത്ര! നദിയുടെ മൂന്നാം കര!!

English summary
Parvathy’s movies have always been highly anticipated by Mollywood fans, as the actress has an uncanny knack for choosing appealing subjects

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam