twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പല്ലവി കൃത്യസമയത്ത് ലഭിച്ച കഥാപാത്രമെന്ന് പാർവതി, ധൈര്യം നല്‍കിയ ചിത്രമെന്ന് ആസിഫ് അലി

    |

    വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കിയ താരമാണ് പാർവതി. ചില സിനിമകൾ എന്നും പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കും. അത്തരത്തിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായ ഉയരെ. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയ പാർവതിയുടെ ഗംഭീര മടങ്ങി വരവ് കൂടിയായിരുന്നു ഈ ചിത്രം.

    ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ വിജയം കൈപ്പിടിയിൽ ഒതുക്കിയ പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പല്ലവിയിലൂടെ പാർവതിയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ നൂറാം ദിനം ആഘോഷമാക്കുകയാണ് അണിയറ പ്രവർത്തകർ. കൊച്ചിയിലെ ഐഎംഎ ഹാളിലായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം താരങ്ങളായ പാർവതിയും ആസിഫ് അലിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

    <strong>മേനക പനി പിടിച്ച് കിടക്കുകയായിരുന്നു! വെള്ളം കുടിക്കാൻ പോയപ്പോൾ കണ്ടു, മേനക-സുരേഷ് പ്രണയം ഇങ്ങനെ</strong>മേനക പനി പിടിച്ച് കിടക്കുകയായിരുന്നു! വെള്ളം കുടിക്കാൻ പോയപ്പോൾ കണ്ടു, മേനക-സുരേഷ് പ്രണയം ഇങ്ങനെ

      കരുത്ത് നൽകിയ  കഥാപാത്രം

    ജീവിതത്തിൽ പല്ലവി കൃത്യസമയത്ത് വന്നു ചേർന്ന കഥാപാത്രമാണ് പല്ലവി എന്ന് ചടങ്ങിൽ പാർവതി പറഞ്ഞു. നഷ്ടപ്പെട്ടെന്നും കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടും കിട്ടിയെന്നും താരംമ കൂട്ടിച്ചേർത്തു. ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് ധൈര്യം നൽകിയ ചിത്രമായിരുന്നു ഉയരെ എന്ന് ആസിഫ് അലിയും പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി, നാസര്‍ ലത്തീഫ്, സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    യഥാർഥ അച്ഛൻ

    പെൺമക്കളുടെ ആഗ്രഹങ്ങൾക്കും വിഴ്ചകൾക്കുമൊപ്പം നിൽക്കുന്നവരാകണം അച്ഛനെന്ന സന്ദേശം ജീവിതത്തിൽ ആഴത്തിൽ പകർന്നു തന്നത് ഈ ചിത്രമാണെന്ന് നടൻ സിദ്ദിഖ് പറഞ്ഞു. ചിത്രത്തിൽ പാർവതിയുടെ കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് സിദ്ദിഖ് എത്തിയത്. എല്ലാവരുടെയും മനസ്സിനെ ആഴത്തിൽ സ്പർശിച്ച ചിത്രം തന്റെ ബാനറിൽ മക്കളായ ഷെനുഗ,ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പിവി ഗംഗാധരൻ പറഞ്ഞു.

    ആസിഡ്  ആക്രമണത്തിന് ഇര

    ആസിഡ് ആക്രണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ഇതൊരു സംഭവകഥയല്ലെന്നും എന്നാൽ യഥാർഥ ജീവിതങ്ങളുടെ നേർക്കാഴ്ചയാകും ഈ ചിത്രം. കൂടാതെ ഗംഭീര മേക്കാവറിലാണ് ചിത്രത്തിൽ പാർവതി എത്തുന്നത് . പാർവതിയുടെ മേക്കോവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഗംഭീര ഗെറ്റപ്പിൽ ദിലീപ്! ജാക്ക് ഡാനിയല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്...ഗംഭീര ഗെറ്റപ്പിൽ ദിലീപ്! ജാക്ക് ഡാനിയല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്...

    വൻതാര നിര

    പാർവതിയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നായികാകേന്ദ്രീകൃതമായ ഉയരെയിൽ യുവതാരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാരായി എത്തുന്നത്. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പർവതിയുടെ അച്ഛനായി എത്തുന്നത് സിദ്ദിഖാണ്. പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, സുയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    ലാലേട്ടന്റെ ചെട്ടിക്കുളങ്ങര ഇങ്ങനേയും കളിക്കം! ഛോട്ട മുംബൈയിലെ ആ മാസ് ഗാനത്തിന് ചുവട് വെച്ച് സേവാഗ്ലാലേട്ടന്റെ ചെട്ടിക്കുളങ്ങര ഇങ്ങനേയും കളിക്കം! ഛോട്ട മുംബൈയിലെ ആ മാസ് ഗാനത്തിന് ചുവട് വെച്ച് സേവാഗ്

    English summary
    parvathy asif ali movie uyare 100 days celebration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X