twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    By Lakshmi
    |

    യുവനടി പാര്‍വ്വതി വളരെ സൂക്ഷിച്ചുമാത്രമാണ് റോളുകള്‍ സ്വീകരിക്കുന്നത്. തമിഴകത്ത് ധനുഷിനൊപ്പം അഭിനയിച്ച മാരിയാന്‍ നല്‍കിയ വന്‍വിജയത്തിന് ശേഷം പാര്‍വ്വതി റോളുകളുടെ കാര്യത്തില്‍ ശരിയ്ക്കും ചൂസിയാണ്. എല്ലാ ചിത്രങ്ങളും വാരിവലിച്ച് ചെയ്ത് പ്രശസ്തി നേടുന്നതിലും പാര്‍വ്വതിയ്ക്കിഷ്ടം ഓര്‍മ്മിക്കപ്പെടുന്ന സിനിമകളും റോളുകളും ചെയ്യാനാണ്.

    മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മലയാളിയായ പാര്‍വ്വതി ഇതിനകം തന്നെ കന്നഡയിലും തമിഴിലും മികച്ച താരമെന്ന് പേരെടുത്തിട്ടുണ്ട്.

    ബാംഗ്ലൂര്‍ ഡെയ്‌സ്

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് പാര്‍വ്വതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രം തനിക്കേറെ ഇഷ്ടമുള്ള ഒന്നാണെന്ന് പാര്‍വ്വതി പറയുന്നു.

    മഞ്ചാടിക്കുരുവിനോടുള്ള ഇഷ്ടം

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    മലയാളത്തില്‍ നിന്നും തന്നെത്തേടിയെത്താറുള്ള പല ഓഫറുകളും താന്‍ സ്വീകരിക്കാറില്ലെന്നും എന്നാല്‍ അഞ്ജലി മേനോന്‍ വിളിച്ചപ്പോള്‍ ആ ഓഫര്‍ സ്വീകരിച്ചത് അവരുടെ മഞ്ചാടിക്കുരുവെന്ന ചിത്രം അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാണെന്നും പാര്‍വ്വതി പറയുന്നു.

    ദുല്‍ഖറിനും ഫഹദിനുമൊപ്പം

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    മലയാളത്തിലെ മുന്‍നിര യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പമാണ് പാര്‍വ്വതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

    എന്നു നിന്റെ മൊയ്തീന്‍

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    മെയ്തീന്‍-കാഞ്ചനമാല എന്നിവരുടെ പ്രണയകഥയുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ കാഞ്ചനയുടെ റോളിലെത്തുന്നത് പാര്‍വ്വതിയാണ്. പൃഥ്വിരാജാണ് നായകനാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ താന്‍ കഥാനായിക കാഞ്ചനയെ ചെന്നു കണ്ടിരുന്നുവെന്നും പാര്‍വ്വതി പറയുന്നു.

    ചൂസിയാകാതെ വയ്യ

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    ഇപ്പോള്‍ മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് ചെയ്യുന്നത് പക്ഷേ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്യുന്നുവെന്നുള്ള തോന്നലുണ്ടാകുന്നുവെന്നും അത്തരത്തില്‍ തിരക്കുപിടിച്ച് സിനിമ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാലാണ് ആലോചിച്ചുമാത്രം റോളുകള്‍ സ്വീകരിക്കുന്നതെന്നും പാര്‍വ്വതി പറയുന്നു.

    പഠനവും മുഖ്യം

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    യാത്ര വലിയ പാഷനായി കൊണ്ടുനടക്കുന്ന പാര്‍വ്വതിയ്ക്ക് പഠനവും പ്രധാനപ്പെട്ടകാര്യമാണ്. ഇപ്പോള്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായ പാര്‍വ്വതി പറയുന്നത് ചിത്രങ്ങള്‍ കൂടിയാല്‍ പഠനത്തില്‍ താന്‍ ഉഴപ്പിപ്പോകുമെന്നാണ്.

    ഔട്ട് ഓഫ് സിലബസിലൂടെ അരങ്ങേറ്റം

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    2006ല്‍ വിശ്വനാഥന്‍ സംവിധാനം ചെയ്ത ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി മലയാളത്തില്‍ അരങ്ങേറിയത്.

    പേരെടുത്തത് നോട്ബുക്കിലൂടെ

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    2006ല്‍ത്തന്നെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ബുക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് പാര്‍വ്വതിയ്ക്ക് പ്രശസ്തി നല്‍കിയത്. ഈ ചിത്രത്തില്‍ പൂജ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്.

    മിലാനയിലൂടെ കന്നഡയില്‍

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    2007ല്‍ മിലാനയെന്ന ചിത്രത്തിലൂടെ കന്നഡയില്‍ അരങ്ങേറ്റം കുറിച്ച താരം കന്നഡ ഭാഷ പെട്ടെന്നുതന്നെ വശപ്പെടുത്തുകയും അങ്ങനെ കന്നഡികരുടെ പ്രിയതാരമാവുകയും ചെയ്തു.

    തമിഴില്‍

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    പൂ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി തമിഴകത്ത് അരങ്ങേറിയത്. ഈ ചിത്രത്തിലെ അഭിനയിത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ ലഭിച്ചു. മികച്ച പുതുമുഖ താരത്തിനുള്ള വിജയ് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

    മാരിയാന്‍

    പാര്‍വ്വതി വീണ്ടും മലയാളത്തില്‍

    തമിഴില്‍ ഭരത് ബാല സംവിധാനം ചെയ്ത മാരിയാന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികാവേഷത്തിലായിരുന്നു പാര്‍വ്വതി അഭിനയിച്ചത്. ബോക്‌സ് ഓഫീസില്‍ അത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും ചിത്രം നിരൂപകപ്രശംസകള്‍ ഏറെ നേടിയിരുന്നു.

    English summary
    Mariyan actress Parvathy is extremely choosy about picking films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X