»   » ആ കഥാപാത്രം തനിക്ക് ബോറടിച്ചു, അതുമായി ഇനി ബോളിവുഡിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പാര്‍വ്വതി!

ആ കഥാപാത്രം തനിക്ക് ബോറടിച്ചു, അതുമായി ഇനി ബോളിവുഡിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പാര്‍വ്വതി!

Posted By:
Subscribe to Filmibeat Malayalam

നോട്ട് ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് പാര്‍വ്വതി. നിരവധി ശക്തമായ കഥാപാത്രങ്ങളെ അതരിപ്പിച്ച പാര്‍വ്വതി മലയാളത്തിലെ പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളും സാന്നിദ്ധ്യം അറിയിച്ച് ഇപ്പോള്‍ ബോളിവുഡിലേക്കും കടന്ന് ചെന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും കുരു പൊട്ടണ്ട, തള്ളല്ല രാമനുണ്ണി 50 ഉറപ്പിച്ചു! ദിലീപ് ജനപ്രിയൻ തന്നെ

നിരൂപകര്‍ കൊന്നുകളഞ്ഞ വില്ലൻ ഉയര്‍ത്തെഴുന്നേറ്റു! അമേരിക്കയിൽ വില്ലന്‍ തരംഗം, കട്ടക്ക് രാമനുണ്ണിയും!

അതേ സമയം വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉള്ള മലയാളത്തിലെ നടിയാണ് പാര്‍വ്വതി. ഇപ്പോഴിതാ തന്റെ കരിയറിലും ശക്തമായ ചില തീരുമാനം എടുത്തിരിക്കുകയാണ് താരം. ബാംഗ്ലൂര്‍ ഡെയ്‌സ് ആയിരുന്നു പാര്‍വ്വതിയുടെ കരിയറില്‍ ബ്രേക്ക് ആയ ചിത്രം. എന്നാല്‍ ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാന്‍ താനില്ലെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വ്വതി.

ഒരേ കഥാപാത്രം രണ്ട് ഭാഷകളില്‍

പാര്‍വ്വതി എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയ ഒരു ചിത്രമായിരുന്നു ബാഗ്ലൂര്‍ ഡെയ്‌സ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും സേറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വ്വതി തന്നെയായിരുന്നു. തമിഴിലും സേറ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയപ്പോള്‍ പാര്‍വ്വതി മാത്രമാണ് ആവര്‍ത്തിക്കപ്പെട്ടത്.

സേറ ബോറടിച്ചു

തമിഴിന് പുറമെ തെലുങ്ക് ഹിന്ദി ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്. ഇതില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോഴും സേറയെ അവതരിപ്പിക്കുന്നത് പാര്‍വ്വതി ആയിരിക്കുമോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കില്ലെന്ന് പാര്‍വ്വതി വ്യക്തമാക്കുകയുണ്ടായി. സേറ എന്ന കഥാപാത്രം തന്നെ ബോറടിപ്പിച്ച് തുടങ്ങിയെന്നും പാര്‍വ്വതി പറയുന്നു.

ഒരു റീമേക്കിനും ഇല്ല

ഒരു കഥാപാത്രം അത് എത്ര തന്നെ പ്രിയപ്പെട്ടതാണെങ്കിലും ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍ ബോറടിക്കും എന്നാണ് പാര്‍വ്വതി പറയുന്നത്. അതുകൊണ്ട് തന്നെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്നല്ല ഒരു ചിത്രത്തിന്റെ റീമേക്കിലും താന്‍ അഭിനയിക്കില്ല. ഇപ്പോള്‍ തന്നെ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിലും താന്‍ അഭിനയിച്ചുകഴിഞ്ഞെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

സാധ്യത ആലിയ ഭട്ടിന്

ബാംഗ്ലൂര്‍ ഡെയ്‌സ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ പാര്‍വ്വതി ചെയ്യുന്നതിനേക്കാള്‍ സംവിധായിക അഞ്ജലി മേനോന് താല്പര്യം അത് ആലിയ ഭട്ട് ചെയ്യുന്നതിനോട് ആയിരിക്കുമെന്നും പാര്‍വ്വതി പറയുന്നു. ഇര്‍ഫാന്‍ ഖാനൊപ്പം പാര്‍വ്വതി ബോളിവുഡിലേക്ക് അരങ്ങേറിയതോടെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് ഹിന്ദി പതിപ്പിലും പാര്‍വ്വതി സേറയെ അവതരിപ്പിക്കാനുള്ള സാധ്യത പ്രേക്ഷകര്‍ക്ക് തോന്നിയത്.

ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് സന്തോഷം

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും പാര്‍വ്വതി പങ്കുവയ്ക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ചെയ്തത് തന്നെയാണ് അവിടേയും ചെയ്യുന്നത്. തുടക്കക്കാരിയായതിനാല്‍ അവിടുത്തെ മറ്റ് കാര്യങ്ങളേക്കുറിച്ച് വലിയ ധാരണയില്ല. വിദേശ യാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള അഭിനേതാവാണ് എന്ന് പറയുമ്പോള്‍ ബോളിവുഡില്‍ നിന്നാണോ എന്നാണ് എല്ലാവരും ചോദിക്കുക.

റീമേക്ക് എളുപ്പപ്പണിയോ?

ഒരു ഭാഷയില്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുക എന്നത് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എളുപ്പപ്പണിയാണ്. ബാംഗ്ലൂര്‍ ഡെയ്‌സും, ബോഡിഗാര്‍ഡും, ദൃശ്യവും അത്തരത്തിലുള്ള ചിത്രങ്ങളാണ്. ഒരു ചിത്രത്തില്‍ ക്ലിക്കായാല്‍ പിന്നെ അതേ കഥാപാത്രങ്ങളെ തുടര്‍ച്ചയായി പലരും അവതരിപ്പിക്കേണ്ടി വരും. അഭിനേതാക്കളെ സംബന്ധിച്ച് ഈ ആവര്‍ത്തനം പലപ്പോഴും ബോറടിപ്പിക്കാന്‍ തുടങ്ങുമെന്നത് യാഥാര്‍ത്ഥ്യമാണ്.

English summary
Parvathi won't like to be the part of Banglore Days bollywood remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam