»   » കമലിന്റെ വെല്ലുവെളിയ്ക്ക് പിന്നില്‍ പാര്‍വ്വതി ജയറാമിന്റെ അപ്രതീക്ഷിത മടങ്ങി വരവോ?

കമലിന്റെ വെല്ലുവെളിയ്ക്ക് പിന്നില്‍ പാര്‍വ്വതി ജയറാമിന്റെ അപ്രതീക്ഷിത മടങ്ങി വരവോ?

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രശസ്ത എഴുത്തുകാരി കമലസുരയ്യയുടെ ജീവിതം സംവിധായകന്‍ കമല്‍ സിനിമയാക്കുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. കമലസുരയ്യയുടെ വേഷം അവതരിപ്പിക്കാന്‍ യോഗ്യതയുള്ള മറ്റൊരു താരമില്ല. അതുക്കൊണ്ട് തന്നെ ബോളിവുഡ് നടി വിദ്യാ ബാലനെ നായികയായി പ്രഖ്യാപിച്ചു. പക്ഷേ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതായി അറിഞ്ഞു. കമലിനോടുള്ള പ്രതികാരമാണ് വിദ്യാ ബാലന്‍ കാണിച്ചതെന്ന് ഗോസിപ്പുകള്‍ പറഞ്ഞു.

വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ താന്‍ നിശ്ചയിച്ച സിനിമ മുടങ്ങില്ലെന്ന് സംവിധായകന്‍ കമല്‍ അറിയിച്ചു. വിദ്യാ ബാലനേക്കാള്‍ യോഗ്യതയുള്ള ഒരു നടിയെ കണ്ടെത്തുമെന്നും കമല്‍ പറഞ്ഞു. അതിനിടെ ബോളിവുഡ് താരം തബുവിന്റെ പേരും കേട്ടിരുന്നു. എന്നാല്‍ തബുവല്ല നായികയെന്ന് കമല്‍ പറഞ്ഞു. യുവനടി പാര്‍വതിയെ വെച്ച് സിനിമ ചെയ്യാനാണ് തീരുമാനം. എന്നാല്‍ കമല സുരയ്യയുടെ കുട്ടിക്കാലവും വാര്‍ദ്ധക്യവും സിനിമയില്‍ പറയുന്നതുക്കൊണ്ട് തന്നെ യുവനടി പാര്‍വതിയെ വെച്ച് മുഴുവന്‍ ചെയ്താല്‍ ആ ഒരു ഫീല്‍ കിട്ടില്ലെന്ന കമലിന്റെ ആലോചന എത്തപ്പെട്ടത് പഴയൊരു നടിയുടെ തിരിച്ച് വരവിലേക്കാണ്. അത് മറ്റാരുമല്ല. തുടര്‍ന്ന് വായിക്കാം...

അത് മറ്റാരുമല്ല

പാര്‍വതി ജയറാമിനെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ കമല്‍ എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കമല സുരയ്യയുടെ മധ്യവയസ് മുതലുള്ള കാലഘട്ടമാണ് പാര്‍വ്വതി ജയറാം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അപ്രതീക്ഷിതം

നടി പാര്‍വ്വതി ജയറാം സിനിമയിലേക്ക് തിരിച്ചെത്തുമെന്നതിനെ കുറിച്ച് മുന്‍പ് ഒരു സൂചനയും നല്‍കിയിരുന്നില്ല. ഭര്‍ത്താവ് ജയറാം തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍ഗണന എടുത്തതെന്നാണ് അറിയുന്നത്. പുതിയ ചിത്രത്തില്‍ പാര്‍വ്വതിയെ ആമിയാക്കി കൂടെ എന്ന് ജയറാമാണ് കമലിനോട് അങ്ങോട്ട് ആവശ്യപ്പെട്ടത്.

യുവനടി പാര്‍വതിയെ പുറത്താക്കില്ല

എന്നാല്‍ യുവനടി പാര്‍വതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കമല സുരയ്യയുടെ കുട്ടിക്കാലവും കൗമാര കാലഘട്ടത്തില്‍ അഭിനയിക്കുന്നത് യുവനടി പാര്‍വതി തന്നെയാണ്. എന്നാല്‍ താന്‍ ചിത്രത്തിലെ രണ്ട് കാലഘട്ടത്തിലും താന്‍ നായികയാകാമെന്ന് സംവിധായകനോട് പാര്‍വതി പറഞ്ഞിരുന്നു. കൗമാര കാലഘട്ടത്തിന് ശേഷം ഒരുമാസമെടുത്ത് ശരീരത്തിന് വേണ്ട മാറ്റങ്ങള്‍ വരുത്താമെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

പാര്‍വ്വതി സിനിമയിലേക്ക്

1986ല്‍ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി ജയറാം സിനിമയില്‍ എത്തിയത്. പിന്നീട് അമൃതം ഗമയ, എഴുതാപുറങ്ങള്‍, ജാലകം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

വിവാഹം

1992ലാണ് പാര്‍വ്വതിയും ജയറാമും വിവാഹിതരാകുന്നത്.പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം നടി അഭിനയ ജീവിതം ഉപേക്ഷിച്ചു. ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

കമലിന്റെ ലൊക്കേഷനില്‍ മൊട്ടിട്ട പ്രണയം

സംവിധായകന്‍ കമലുമായി ജയറാമിനും പാര്‍വ്വതിയ്ക്കും വളരെ അടുത്ത് ബന്ധമാണുള്ളത്. കമലിന്റെ ശുഭയാത്ര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ജയറാമും പാര്‍വ്വതിയും പ്രണയത്തിലാകുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍ എന്നീ സിനിമകള്‍ കമല്‍ ജയറാമിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയതാണ്.

English summary
Parvathy Jayaram in Kamal's next film?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam