»   » സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം, കാത്തിരിപ്പ് വെറുതേ ആവില്ല..

സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം, കാത്തിരിപ്പ് വെറുതേ ആവില്ല..

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമ എന്ന സ്വപ്‌നം നേടിയെടുക്കുന്നതിനായി ഓടി നടക്കുന്ന ഒരുപാട് പേര് ഇന്ന് നമ്മുടെ ചുറ്റുമുണ്ട്. അവര്‍ക്ക് ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്. ക്രാഫ്‌ററ്റ് യുവര്‍ മൂവി എന്ന പേരില്‍ നടത്തുന്ന മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഒരു വര്‍ക്ക് ഷോപ്പ് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. സിനിമ മോഹവുമായി നടക്കുന്ന എല്ലാവര്‍ക്കും പരിപാടിയിലേക്ക് വരാം.

parvathy

സിനിമയെ കുറിച്ചുള്ള പല കാര്യങ്ങളും പരിചയപ്പെടുത്തി തരുന്ന വര്‍ക്ക് ഷോപ്പില്‍ നിന്നും ആവശ്യമുള്ള കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ കഴിയും. അതിനൊപ്പം പരിചയ സമ്പന്നരുമായി ആശയ വിനിമയം നടത്താനുള്ള അവസരവും ഒരുക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് പരിപാടി നടത്തുന്നത്.

വിവാദങ്ങള്‍ കഴിഞ്ഞോ? ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സിന് മകള്‍ പിറന്നു, പേരുമിട്ടു! ഇതാണ് ആ താരപുത്രി..

ഇതിന്റെ മുഖ്യ ആകര്‍ഷണം പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഗ്രൂപ്പിന് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനുള്ള അവസരം നല്‍കുന്നു എന്നതാണ്. അതിന്റെ നിര്‍മാണ ചെലവ് പരിപാടിയുടെ സംഘാടകര്‍ രവി മാത്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഏറ്റെടുക്കും.

ഷാരുഖ് ഖാന്‍ ഭാര്യയ്ക്ക് സമ്മാനിച്ച സാരിയുടെ വില കേട്ട് ബോളിവുഡ് നടിമാര്‍ വരെ ഞെട്ടി പോയിട്ടുണ്ടാവും

നടി പാര്‍വതിയും സംവിധായകന്‍ മഹേഷ് നാരായണനും തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മാതാവ് അലക്‌സ് ജോര്‍ജ് എന്നിവരും പരിപാടിയില്‍ ഉണ്ടാവും.

English summary
Mollywood has recently seen a spurt in new ideas and young filmmakers. In a novel initiative to promote more filmmakers, Ravi Mathew Productions has roped in actress Parvathy, scriptwriters Bobby and Sanjay, distributor Alex George and director Mahesh Narayanan for a 3-day workshop to mentor budding filmmakers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam