»   » ബില്ലയില്‍ പാര്‍വതിയെ വെട്ടിയൊതുക്കി

ബില്ലയില്‍ പാര്‍വതിയെ വെട്ടിയൊതുക്കി

Posted By:
Subscribe to Filmibeat Malayalam
ബില്ല 2 തിയറ്ററുകളിലെത്തിയപ്പോള്‍ ഏറ്റവുമധികം അദ്ഭുതപ്പെട്ടതാരാവും? വേറാരുമല്ല ചിത്രത്തിലെ നായിക പാര്‍വതി ഓമനക്കുട്ടന്‍ തന്നെയാണ് ആ വ്യക്തി. ബില്ല 2ഫൈനല്‍ പ്രിന്റില്‍ നിന്നും തന്റെ വളരെയേറെ ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നാണ് ഈ മലയാളി സുന്ദരി പരാതി. ഇത് തന്റെ റോളിനെ വികലമാക്കിയെന്നും പാര്‍വതി പറയുന്നു.

ചിത്രത്തിലെ എന്റെ വേഷത്തിന്റെ ദൈര്‍ഘ്യം എന്നെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ഒട്ടേറെ രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. എനിയ്ക്ക് ചിത്രത്തില്‍ കാര്യമായ റോള്‍ ഉണ്ടെന്നാണ് കരുതിയിരുന്നതെന്ന് പലരും തന്നോട് പറഞ്ഞുവെന്നും പാര്‍വതി വെളിപ്പെടുത്തുന്നു.

എന്നാല്‍ ബില്ലയില്‍ അഭിനയിക്കാനുള്ള തീരുമാനത്തില്‍ ഖേദമൊന്നുമില്ല. നമ്മുടെ റോളിന്റെ കാര്യം തീരുമാനിയ്‌ക്കേണ്ടത് സംവിധായകനാണ്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തമിഴില്‍ തുടരാന്‍ തന്നെയാണ് പാര്‍വതിയുടെ തീരുമാനം.

അതേസമയം ബില്ല 2 ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിന് അജിത്തിന്റെ ആരാധകരോട് ട്വിറ്ററിലൂടെ പരോക്ഷമായി മാപ്പ് ചോദിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ചക്രി തൊലേത്തി 'ബില്ല 2 ഇഷ്ടപ്പെട്ടവരോട് നന്ദി പറയുന്നു. ഇഷ്ടപ്പെടാത്തവരോട് നിങ്ങളെ നിരാശപ്പെടുത്തിയതില്‍ മാപ്പുചോദിക്കുന്നു. പ്രത്യേകിച്ചും അജിത്തിന്റെ ആരാധകരോട്'. ചക്രിയുടെ മാപ്പപേക്ഷ ഇങ്ങനെ.

English summary
Parvathy Omanakuttan has said that many scenes that she had shot for 'Billa 2' were chopped in the final print, resulting in her role becoming a blink-and-miss one.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam