»   » ഒടുക്കം ഓമനക്കുട്ടന്‍ മലയാളത്തില്‍

ഒടുക്കം ഓമനക്കുട്ടന്‍ മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
ഹിന്ദിയിലും തമിഴിലും പരാജയം നുണഞ്ഞതിനൊടുവില്‍ സുന്ദരി പാര്‍വതി ഓമനക്കുട്ടന്‍ മലയാളത്തിലേക്ക്. കെ ക്യു എന്ന ചിത്രത്തിലൂടെയാണ് മുന്‍ വേള്‍ഡ് റണ്ണറപ്പ് കൂടിയായ മലയാളി സുന്ദരി സ്വന്തം ഭാഷയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബൈജു ജോണ്‍സണ്‍ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

കൊച്ചിയുടെ കഥപറയുന്ന കെ ക്യൂവില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. മോളിവുഡിലെ അരങ്ങേറുമ്പോള്‍
കരുത്തുറ്റവേഷമായിരിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു പാര്‍വതി ഇതുവരെ. ഒടുവില്‍ തനിക്കിണങ്ങുന്ന കഥാപത്രത്തെയാണ് കെക്യുവിലൂടെ ലഭിച്ചതെന്ന് പാര്‍വതി പറയുന്നു.

ചിത്രത്തില്‍ പാര്‍വതിക്ക് നായകനായെത്തുന്നത് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയനായ വെട്രിയാണ്. ജാണ്‍ ഫെലിക്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റീനി ബൈജുവാണ് ചിത്രം നിര്‍മ്മിക്കുന്നത

മലയാളത്തിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബൈജു എഴുപുന്ന സംവിധായകന്റെ മേലങ്കിയണിയുന്നതും പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായൊരു ചിത്രത്തിനാണ്. മലയാളത്തില്‍ അഭിനയിക്കുന്ന അമ്പതാമത്തെ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ സന്തോഷവും ബൈജുവിനുണ്ട്.

എസ് വാലത്ത് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ജോമോന്‍ തോമസാണ്. സംവിധായകനായ ബൈജു വെമ്പാല ബെന്‍സില്‍ എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. മന്ത്രി കെബി ഗണേഷ്‌കുമാര്‍ , ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റഫീഖ് അഹമ്മദ്ദിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ഈണം പകരുന്നത്. ഈ മാസം 20 ന് ചിത്രീകരണം തുടങ്ങുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

English summary
Beauty queen-turned-actress Parvathy Omanakuttan will next be seen in Mollywood in Baiju Johnson's KQ,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam